യു.എ.ഇ വ്യോമയാന മേഖലയില്‍ 600 തൊഴിലവസരങ്ങള്‍; 8% വരെ ശമ്പള വര്‍ധനവെന്ന് പ്രതീക്ഷ

അബുദാബി: യു.എ.ഇ യുടെ വ്യോമയാന മേഖലയില്‍ ഈ വര്‍ഷം 600ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വ്യോമയാന മേഖലയുടെ ആവശ്യകത കൂടിയ സാഹചര്യത്തിലാണ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് ഡള്‍സ്‌കോ പീപ്പിള്‍ എന്ന സൊലൂഷന്‍ കമ്പനിയുടെ സി.ഇ.ഒ ആന്റണി മാര്‍ക്കേ വ്യക്തമാക്കി. പൈലറ്റ്‌സ് ഉള്‍പ്പെടെയുള്ള വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളില്‍ എട്ട് ശതമാനം വരെ വര്‍ധനവുണ്ടാകും. വ്യോമ മേഖലയില്‍ അഭൂതപൂര്‍വമായ ആവശ്യകതയാണ് ഉയര്‍ന്നുവരുന്നത്. ഗ്രൗണ്ട് ലെവലിലും വിമാനത്തിലും കൂടുതല്‍ പേരെ ആവശ്യമുണ്ട്. എയര്‍ലൈനുകള്‍ പൈലറ്റ്മാരെയും കാബിന്‍ ക്രൂവിനെയും നിയമിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും മാര്‍ക്കെ വ്യക്തമാക്കി.
Next Story