ഖത്തറില്‍ 17 കാരനെ സിംഹം ആക്രമിച്ചു; ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം
ദോഹ: മൃഗ പരിശീലകന്‍ വളര്‍ത്തിയിരുന്ന സിംഹം 17 കാരനായ ഖത്തറിയെ ആക്രമിച്ച് ഗുരുതര പരിക്ക്.ആക്രമണത്തില്‍ യുവാവിന്റെ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി അല്‍ ഷാര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉം സലാല്‍ ഏരിയയിലാണ് സംഭവം. ഇയാളെ ഉടന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവ് അപകടനില തരണം ചെയ്ത് വീട്ടില്‍ വിശ്രമത്തിലാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ വളര്‍ത്താനായി സിംഹക്കുട്ടിയെ ദത്തെടുത്തത്. എന്നാല്‍ സിംഹക്കുട്ടിയില്‍ നിന്ന് അലര്‍ജി പിടിപെട്ടതോടെ ഇതിനെ വളര്‍ത്താന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇടക്കിടെ സിംഹത്തെ കാണാന്‍ യുവാവ് സ്ഥലത്ത് ഏത്താറുണ്ടായിരുന്നു. ഇത്തവണ സിംഹം കൂടിന് പുറത്തായിരുന്നു. എന്നാല്‍ വളര്‍ത്താന്‍ ഏല്‍പ്പിച്ച സിംഹമല്ല ആക്രമിച്ചതെന്ന് യുവാവിന്റെ അമ്മ പറഞ്ഞതായാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.