വളരുന്ന പ്രവാസി സമൂഹം; അറിയാം യു.എ.ഇയിലെ ഇന്ത്യയുടെ അഭിമാന നേട്ടങ്ങള്‍

അബുദാബി: യു.എ.ഇയില്‍ ഏറ്റവും കൂടുതലുള്ള പ്രവാസികളായി മാറുകയാണ് ഇന്ത്യക്കാര്‍. ഏകദേശം നാല് ദശലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണ് യു.എ.ഇയില്‍ ഉള്ളതെന്നാണ് കണക്ക്. വിവിധ സംസ്‌കാരങ്ങളെ പ്രതീനിധീകരിച്ചെത്തുന്ന ഇന്ത്യക്കാര്‍ യു.എ.ഇയിലെ വിവിധ മേഖലകളില്‍ കയ്യൊപ്പ് പതിച്ചുകഴിഞ്ഞു. 76ാം റിപ്പബ്ലിക് ഇന്ത്യ ആഘോഷിച്ച വേളയില്‍ ഇന്ത്യ, യു.എ.ഇയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ആഭ്യന്തര പെയ്‌മെന്റ് കാര്‍ഡായി ജയ്വാന്‍ ഇന്ത്യ യു.എ.ഇയില്‍ അവതരിപ്പിച്ചത് 2024 ഫെബ്രുവരിയിലാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ റുപെ ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡിനെ അടിസ്ഥാനമാക്കിയാണ്. ആഭ്യന്തര മാര്‍ക്കറ്റില്‍ ഉപയോഗിക്കാനാവുന്ന വിധം രണ്ട് വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലെ താമസക്കാര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രാദേശിക കറന്‍സിയുടെ വിനിമയം കാര്‍ഡിലൂടെ സാധ്യമാവും. ഇന്ത്യയിലും കാര്‍ഡ് പ്രവര്‍ത്തിക്കും.
എമിറേറ്റിലെ ആദ്യ ഹിന്ദുക്ഷേത്രമായി ബാപ്‌സ് ഹിന്ദു മന്ദിര്‍ അബുദാബിയില്‍ ഉയര്‍ന്നുവന്നത് 2024ലെ തുടക്കത്തിലാണ്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. പിങ്ക് മണല്‍ക്കല്ലുകളിലും വെണ്ണക്കല്ലുകളിലും പ്രത്യേകം രൂപകല്‍പന ചെയ്ത ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ഫീസ് ഇല്ല. ആഴ്ചയില്‍ ആറ് ദിവസം ക്ഷേത്രം തുറക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവേശനം. ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്‌ററര്‍ ചെയ്താല്‍ പ്രവേശിക്കാനാവും.
34 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ മണ്ണിലെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി. 1981 ല്‍ ഇന്ദിരാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം 2015ല്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിച്ചത്.
2024 സെപ്തംബറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസ് അബുദാബിയില്‍ പ്രവര്‍ത്തനം തുടങ്ങി. 2024 -25 വര്‍ഷം എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചു. എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഇന്ത്യന്‍, യു.എ.ഇ, എമിറാത്തി, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാവും. ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഈ വര്‍ഷം ഉടന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡിന്റെ ആദ്യ ഓവര്‍സീസ് ക്യാമ്പസിന്റെ പ്രവര്‍ത്തനം തുടങ്ങും,