മുതിര്‍ന്ന പൗരന്‍മാര്‍ക്ക് റോഡിൽ സുരക്ഷയൊരുക്കി ഷാര്‍ജ പൊലീസ്; 'സ്ലോ ഡൗണ്‍' പദ്ധതിക്ക് വൻ സ്വീകാര്യത

ഷാര്‍ജ: മുതിര്‍ന്ന പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും റോഡ് സുരക്ഷയൊരുക്കാന്‍ സ്ലോ ഡൗണ്‍ പദ്ധതിയുമായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ്. ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പുമായി സഹകരിച്ചാണ ്പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് ട്രാഫിക് ബോധവല്‍കരണവും സുരക്ഷിതമായ യാത്രാ അന്തരീക്ഷവും പ്രദാനം ചെയ്യലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2025 ജനുവരിയിലാണ് ആശയം മുന്നോട്ടുവെച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ട്രാഫിക് ബോധവല്‍കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഷാര്‍ജ പൊലീസ് ആശയം അവസതരിപ്പിച്ചത്. പ്രായമുള്ളവരെയും കൊണ്ട് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ലഭിക്കാന്‍ മറ്റ് വാഹനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ സ്ലോ ഡൗണ്‍ സ്റ്റിക്കര്‍ പതിക്കും. പദ്ധതി നടപ്പിലായതോടെ 1500ലധികം പേര്‍ക്കാണ് ഇതുവരെ ഇതുകൊണ്ട് നേട്ടമുണ്ടായത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it