IFTAR MEET | ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും നടന്നു

അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തില്‍, മറീന വില്ലേജിലെ അല്‍ അസ്ലഹ് ഹോട്ടലില്‍ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു.

പ്രസിഡണ്ട് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, കൊമേര പേ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അജിത് ജോണ്‍സണ്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ എം ഉണ്ണികൃഷ്ണന്‍, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ നിര്‍മ്മല്‍ ചിയ്യാരത്ത്, അഹല്യ ഗ്രൂപ്പ് സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ സുധീര്‍ കൊണ്ടേരി, ട്രാന്‍ ടെക്ക് എം.ഡി റഫീഖ് കയനയില്‍, ഡെസേര്‍ട് റോസ് എം.ഡി അന്‍ഷാര്‍, അല്‍സാബി ഗ്രൂപ്പ് മീഡിയ മാനേജര്‍ സിബി കടവില്‍ തുടങ്ങി തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം സ്വഗതവും ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it