ദുബായ് ടു അബുദാബി ഇനി 30 മിനിറ്റ് മാത്രം; പുതിയ അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ച് ഇതിഹാദ് റെയില്‍

Photo Credit- Khaleej Times-Rahul Gajjar
അബുദാബി: ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റ് കൊണ്ടി എത്തിച്ചേരാവുന്ന അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ അവതരിപ്പിച്ച് ഇതിഹാദ് റെയില്‍ . ആറ് സ്റ്റേഷനുകളിലൂടെ മണിക്കൂറില്‍ 350 കിലോ മീറ്റര്‍ ആണ് ട്രെയിനിന്റെ വേഗത. റീം ദ്വീപ്, സാദിയാത്ത്, യാസ് ദ്വീപ്, അബുദാബി സയ്യിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബായി അല്‍ ജദ്ദാഫ് ഏരിയ എന്നിവയാണ് സ്‌റ്റേഷനുകള്‍. ട്രെയിന്‍ സര്‍വീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യു.എ.ഇ യുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ മികച്ച സംഭാവന നല്‍കാന്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
അതിവേഗ ട്രെയിനിന് പുറമെ പാസഞ്ചര്‍ ട്രെയിനും ഇതിഹാദ് റെയില്‍ അവതരിപ്പിക്കും. മെസെയ്‌റാ വഴി ഒമാന്‍ അതിര്‍ത്തിയിലേക്ക് യു.എ.ഇ മുഴുവന്‍ സഞ്ചരിക്കും.ഷാര്‍ജയിലും ഫുജൈറയിലും ട്രയിനിന് സ്റ്റേഷനുണ്ടാകും. ജി.സി.സി റെയില്‍വേ പ്രവര്‍ത്തനം തുടങ്ങിയാല്‍ സര്‍വീസ് ഇവിടുത്തേക്കും നീട്ടും. എല്ലാം എമിറേറ്റ്‌സിലേക്കും ട്രെയിന്‍ കണക്ടിവിറ്റി ഉണ്ടാവും. മണിക്കൂറില്‍ 200 കിലോ മീറ്ററാവും വേഗത.