ദുബായ്-തൃക്കരിപ്പൂര്‍ ജമാഅത്ത് കമ്മിറ്റി ഇഫ്താര്‍ സംഗമവും ഖിദ്മ പദ്ധതി പ്രഖ്യാപനവും നടത്തി

ദുബായ്: ദുബായ്-തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം പ്രസിഡണ്ട് ടി.പി. അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ മുന്‍ പ്രസിഡണ്ട് സി. സുബൈര്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ കീഴില്‍ അംഗങ്ങള്‍ക്കുള്ള സേവന സഹായങ്ങള്‍ ചെയ്യുന്നതിനായി ഡി.ടി.എം.ജെ. ഖിദ്മ എന്ന പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

മുഖ്യാതിഥി ഉസ്താദ് ഷാഫി സഅദി പ്രഖ്യാപനം നിര്‍വ്വഹിച്ചു. അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മഹല്ല് പരിധിയിലെ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ജോലി, നിയമ, ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി, മറ്റ് സമൂഹിക പ്രശ്നങ്ങളില്‍ സഹായിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

മുഹമ്മദ് സഹീര്‍, ടി.പി.സിറാജ്, എന്‍. നിസാര്‍, ഷഹനാസലി, എന്‍.പി. സുനീര്‍, ടി. യൂനുസ്, മമ്മി കാക്കടത്ത്, ഫാറൂഖ് ഹുസൈന്‍, എ.കെ. മുത്തലിബ്, ബി. കുഞ്ഞബ്ദുല്ല, എന്‍.പി. സലാം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി. നാസര്‍ സ്വാഗതവും ട്രഷറര്‍ ഒ.ടി. നൗഷാദ് നന്ദിയും പറഞ്ഞു. സി. ഇബ്രാഹിം, സി. റിയാസ് ഖാദര്‍, യു.പി. സിറാജ്, ഒ.ടി അബ്ദുല്ല, എം.എ.മന്‍സൂര്‍, കെ.പി. ഷഹന്‍ഷാ, യു.പി. ജുനൈദ്, കെ.വി.വി. നജാദ്, സി. സുല്‍ഫി, എം. യഹ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it