LOGO | അബുദാബി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

അബുദാബി: അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഏപ്രില്‍ 26 ന് ബാഹ്യയില്‍ നടത്തുന്ന കാസര്‍കോട് ഫെസ്റ്റിന്റെ ലോഗോ പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ ഗ്രൂപ്പ് എം.ഡിയുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. അബുദാബിയിലെ കാസര്‍കോട് പ്രവാസികളുടെ വലിയരീതിയിലുള്ള ഉത്സവമായാണ് കാസര്‍കോട് ഫെസ്റ്റ് നടത്തുന്നത്.

വ്യത്യസ്തങ്ങളായ കലാ-കായിക മത്സരങ്ങള്‍ സാംസ്‌ക്കാരിക സംഗമങ്ങള്‍, ക്യാമ്പുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. ജില്ലയിലെ പ്രമുഖ നേതാക്കളേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും പരിപാടിയില്‍ പങ്കെടുപ്പിക്കും.

സംസ്ഥാന സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല, മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ടുകടവ്, ട്രഷറര്‍ ബദ്രുദ്ധീന്‍ ബെല്‍ത്ത, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ആലംപാടി, ട്രഷറര്‍ സമീര്‍ തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it