ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ്; മറ്റൊരു നേട്ടവുമായി ജില്ലാ പഞ്ചായത്ത്
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 സ്‌കൂളുകളിലെയും ജില്ലാ ആയുര്‍വേദ ആസ്പത്രി പടന്നക്കാട്, ജില്ലാ അലോപ്പതി ആസ്പത്രി എന്നിവിടങ്ങളിലായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ ജില്ലാ തല പ്രഖ്യാപനം കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് 12.65 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 1675 […]

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 സ്‌കൂളുകളിലെയും ജില്ലാ ആയുര്‍വേദ ആസ്പത്രി പടന്നക്കാട്, ജില്ലാ അലോപ്പതി ആസ്പത്രി എന്നിവിടങ്ങളിലായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ ജില്ലാ തല പ്രഖ്യാപനം കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് 12.65 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 1675 കി.വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കുന്ന ഏറ്റവും വലിയ ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റ് ആണിത്.
സ്‌കൂളുകളുടെ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഭീമമായ തുക ഒടുക്കേണ്ടിവരുന്ന പി.ടി.എ. കമ്മിറ്റികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന വരുമാനം വഴി വലിയ സാമ്പത്തിക പ്രയോജനം ലഭിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫരീദാ സക്കീര്‍ അഹ്മദ്, ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, അഡ്വ. എ.പി. ഉഷ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ടരീകാക്ഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിഫ് എ.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.