നാടിന്റെ നന്മ ഉണര്‍ന്നു; ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചിന് വലിയ സ്വീകാര്യത
കാസര്‍കോട്: പ്രാണ വായുവിന് വേണ്ടി കാസര്‍കോടിന് പിടയേണ്ടിവരില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചിന് ഉദാര മനസ്‌കരുടെ സഹായ പ്രവാഹം. ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ആസൂത്രണം ചെയ്ത സിലിണ്ടര്‍ ചലഞ്ചിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം തന്നെ 250 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പലരില്‍ നിന്നായി ലഭിച്ചു കഴിഞ്ഞു. ഏതാനും ദിവസം മുമ്പ് കാസര്‍കോട്ടേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ വരവ് […]
കാസര്‍കോട്: പ്രാണ വായുവിന് വേണ്ടി കാസര്‍കോടിന് പിടയേണ്ടിവരില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചിന് ഉദാര മനസ്‌കരുടെ സഹായ പ്രവാഹം. ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ആസൂത്രണം ചെയ്ത സിലിണ്ടര്‍ ചലഞ്ചിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം തന്നെ 250 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പലരില്‍ നിന്നായി ലഭിച്ചു കഴിഞ്ഞു. ഏതാനും ദിവസം മുമ്പ് കാസര്‍കോട്ടേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ വരവ് […]

കാസര്‍കോട്: പ്രാണ വായുവിന് വേണ്ടി കാസര്‍കോടിന് പിടയേണ്ടിവരില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചിന് ഉദാര മനസ്‌കരുടെ സഹായ പ്രവാഹം. ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ആസൂത്രണം ചെയ്ത സിലിണ്ടര്‍ ചലഞ്ചിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം തന്നെ 250 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പലരില്‍ നിന്നായി ലഭിച്ചു കഴിഞ്ഞു. ഏതാനും ദിവസം മുമ്പ് കാസര്‍കോട്ടേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ വരവ് തടസ്സപ്പെട്ടതോടെ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു സിലിണ്ടര്‍ ചലഞ്ചില്‍ പങ്കാളികളാവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. തൊട്ടുപിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കലക്ടറും ചേര്‍ന്ന് മാധ്യമങ്ങളിലൂടെ ഈ അഭ്യര്‍ത്ഥന നടത്തി. ഫേസ്ബുക്ക് പോസ്റ്റില്‍ പലരും വിമര്‍ശനങ്ങളുമായി വന്നെങ്കിലും ജീവവായു ലഭിക്കാതെ ആരും പ്രയാസപ്പെട്ടുപോവരുതെന്ന് കരുതി നാടിന്റെ നന്മ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഈ ദൗത്യവുമായി കൈകോര്‍ക്കുകയായിരുന്നു. ഇന്നലെ വരെ 236 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഈ ചലഞ്ച് പ്രകാരം ലഭിച്ചു.
പള്‍സ് ഓക്‌സീമീറ്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ സംഭാവന ചെയ്തും പലരും ദൗത്യത്തില്‍ പങ്കാളികളായി.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ.ഡി. സജിത്ബാബു ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സന്നദ്ധ സംഘടനകളും വ്യവസായികളും അടക്കമുള്ളവര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ജില്ലയിലെ ചികിത്സാ സൗകര്യത്തിന്റെ അപര്യാപ്തതയെ പരിഹസിച്ചുകൊണ്ട് പലരും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു. കുറേപേര്‍ പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വരികയും കലക്ടര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ദൗത്യത്തില്‍ നിന്ന് പിന്‍മാറാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോടൊപ്പം ചേര്‍ന്ന് കലക്ടര്‍ സഹായ അഭ്യര്‍ത്ഥന തുടര്‍ന്നു. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. നാട് ഒരു പ്രശ്‌നം നേരിടുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാറുള്ള നന്മ മനസുകള്‍ ഈ ദൗത്യവും ഏറ്റെടുക്കുകയായിരുന്നു. വിദേശ മലയാളികള്‍ അടക്കമുള്ളവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി സഹകരിച്ചു. ബഹ്‌റിന്‍ കേരള സമാജം 60 സിലിണ്ടറുകളും പള്‍സ് ഓക്‌സീമീറ്ററുകളും അടക്കമുള്ളവ കലക്ടര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ഫെല്‍ഫെയര്‍ സൊസൈറ്റി അരലക്ഷം രൂപ നല്‍കി.
കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി, കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്‍, തുടി സാംസ്‌കാരിക വേദി, എരവില്‍ ബ്രദേര്‍സ് വാട്‌സ്ആപ്പ് കൂട്ടായ്മ, പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, കെ.കെ. ശ്രീനിവാസന്‍ സ്മാരക കൈത്താങ്ങ് തുടങ്ങിയ സംഘടനകളും സിലിണ്ടര്‍ ചലഞ്ചില്‍ പങ്കെടുത്തു.