ആര്‍ത്രൈറ്റിസ് എന്നത് സന്ധികളിലുണ്ടാകുന്ന വീക്കമാണ്. പലതരത്തിലുള്ള അസുഖങ്ങളാല്‍ സന്ധികളില്‍ വീക്കം കാണാറുണ്ട്. അതിനാല്‍ തന്നെ ഏതുതരത്തിലുള്ള അസുഖമാണെന്ന് കണ്ടെത്തുക പ്രധാനമാണ്. പ്രധാനമായും രണ്ടു വിധത്തിലുള്ള സന്ധിവാതമാണ് കണ്ടുവരുന്നത്. ഓസ്റ്റിയോആര്ത്രൈറ്റിസും റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതവുമാണ്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഓസ്റ്റിയോആര്‍ത്രൈറ്റിസ്. ഒരുരോഗം എന്നതിനേക്കാളുപരി സന്ധിവാതം എന്നത് പ്രായാധിക്യം മൂലമുണ്ടാകുന്ന സന്ധിയിലെ തേയ്മാനത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യശരീരത്തിലെപ്രധാനപ്പെട്ട സന്ധികളിലെല്ലാമുണ്ടാകുന്ന തരുണാസ്ഥി(കാര്‍ട്ടിലേജ്) എന്ന ആവരണത്തിന്റെ കട്ടി കുറയുന്നതാണ് തേയ്മാനം എന്ന്പറയുന്നത്. ശരീരഭാരം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന കാല്‍മുട്ട്, ഇടുപ്പിലെ സന്ധി എന്നിവിടങ്ങളിലാണ് പ്രധാനമായും തേയ്മാനം കാണാറുള്ളത്. കൂടാതെ നട്ടെല്ലിലെയും കൈകളിലെയും കാലിലെ തള്ളവിരലിലെയും സന്ധികളെ രോഗം ബാധിക്കാം. പ്രായാധിക്യം പ്രധാന കാരണമാണെങ്കിലും ജീവിതശൈലിയിലെ മാറ്റമാണ് വാക്കളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകുന്നത്. പൊണ്ണത്തടി വരുമ്പോള്‍ സന്ധികളിലെ മര്‍ദ്ദം താങ്ങാനാവാതെ മുട്ടുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നു.
സന്ധിവാതം ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത ഒന്നാണെന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. രോഗത്തിന്റെ തുടക്കത്തിലേ കണ്ടെത്താനായാല്‍ കൃത്യമായ ചികിത്സയിലൂടെ രോഗം നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.
രോഗലക്ഷണങ്ങള്‍
കാല്‍മുട്ടിലും ഇടുപ്പിലും അനുഭവപ്പെടുന്ന വേദന, നീരുവെക്കല്‍ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. പ്രധാനമായും വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്ന സന്ധിവേദന, പടികള്‍ കയറി ഇറങ്ങുമ്പോഴുള്ള വേദന, ടോയ്ലറ്റില് ഇരിക്കുമ്പോള്‍ മുട്ടുമടക്കുമ്പോഴുണ്ടാവുന്ന വലിച്ചിലും വേദനയും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. സന്ധിവാതത്തിന്റെ അടുത്തഘട്ടങ്ങളില്‍ കാല്‍മുട്ട് വളയുക, സന്ധിയുടെ വഴക്കക്കുറവ് എന്നിവ കാണുന്നു.
ചികിത്സ
ഡോക്ടറെ കാണിച്ച് ഏതുതരം സന്ധിവേദനയാണെന്ന് കണ്ടെത്തുക പ്രധാനമാണ്. ആമവാതം (റുമാറ്റോയിഡ്ആര്ത്രൈറ്റിസ്) പ്രധാനമായും മരുന്നുകളിലൂടെ ചികിത്സിക്കാവുന്ന രോഗമാണ്. എന്നാല്‍ ഓസ്റ്റിയോ ആര്ത്രൈറ്റിസ ്പ്രധാനമായും ശരീരഭാരം കുറയ്ക്കുന്നതിലൂടെയും പേശികളുടെ വ്യായാമം, ഫിസിയോ തെറാപ്പി എന്നിവയിലൂടെയും നിയന്ത്രിക്കാവുന്നതാണ്.
മുട്ടുമാറ്റിവെക്കല്‍
തേഞ്ഞു പോയ തരുണാസ്ഥി (കാര്‍ട്ടിലേജ്) പ്രതലം മാറ്റിവെക്കുന്നതാണ് മുട്ടുമാറ്റിവെക്കല്‍ എന്നറിയപ്പെടുന്നത്. ആര്‍ത്രൈറ്റിസിന്റെ അവസാന ഘട്ടങ്ങളിളില് ആണ് ഈ ചികിത്സ ചെയ്യാറ്. പൂര്‍ണമായും വിജയകരമായ ഒരു ശസ്ത്രക്രിയയാണിത്. സന്ധികളിലെ വളവ് നിവരുന്നതിനും വേദന കുറയുന്നതിനും അതുമൂലം ജീവിത നിലവാരം ഉയര്‍ത്തുവാനും ഈ ശസ്ത്രക്രിയയിലൂടെ സാധിക്കും.
രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുട്ടുവേദനയുള്ളവര്‍ പടികള്‍ കയറുന്നതും കുത്തിയിരിക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കണം,•വേദനയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കുക, ഉറങ്ങുമ്പോള്‍ തലയണമുട്ടിനുതാഴെവയ്ക്കുന്നത് ഒഴിവാക്കണം, കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തി വെച്ച് നീണ്ടു നിവര്‍ന്നു കിടക്കണം, ഇന്ത്യന്‍ ടോയ്ലറ്റിനു പകരം യൂറോപ്യന്‍ ടോയ്ലറ്റ് ഉപയോഗിക്കുക, ഭാരമുള്ള സാധനങ്ങള്‍ എടുക്കാതിരിക്കുക.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ജോയിന്റ് റിപ്ലേസ്മെന്റ് ആന്റ് ആര്‍ത്രോസ്കോപ്പി ഹെഡാണ് ലേഖകന്‍)