കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 1067 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സിയാദ് ഷാഹയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂരില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളില്‍ നിന്ന് ഏകദേശം 64 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഡി.ആര്.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനിയല്‍ കണ്ടെത്തിയത്.