കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 46 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി.ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അഹമ്മദ് അലി(26)യില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിലും പരിസരത്തും ശക്തമായ പൊലീസ് നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ അഹമദ് അലിയെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ […]

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അഹമ്മദ് അലി(26)യില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിലും പരിസരത്തും ശക്തമായ പൊലീസ് നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ അഹമദ് അലിയെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ ശരീര ഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ നാല് ക്യാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതം വേര്‍തിരിച്ചെടുത്തു. സ്വര്‍ണ്ണത്തിന് ഏകദേശം 46.81 ലക്ഷം രൂപ മൂല്യമുണ്ട്. എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വര്‍ണ്ണം പിടികൂടിയത്.
കഴിഞ്ഞ ദിവസം രണ്ടു കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം ഇത്തരത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് പിടികൂടിയിരുന്നു.

Related Articles
Next Story
Share it