കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാസര്‍കോട് സ്വദേശികളടക്കം മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടിയിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി.
കാസര്‍കോട് സ്വദേശികളായ സാബിത്ത്, അബ്ദുല്‍ സമീര്‍, നാദാപുരം സ്വദേശി നൂറുദ്ദീന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.