കണ്ണൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്നടക്കം ഒരു കോടി 30 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. 2306 ഗ്രാം സ്വര്‍ണവുമായാണ് പെരിയ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയിലായത്. പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബെണ്ടിച്ചാല്‍ ഹുസൈന്‍, നാദാപുരം സ്വദേശി അബ്ദുല്‍ ഹക്കിം എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൈക്രോവേവ് ഓവന്റെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ചും കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകള്‍ക്കിടയില്‍ ഒട്ടിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, എസ്. […]

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്നടക്കം ഒരു കോടി 30 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. 2306 ഗ്രാം സ്വര്‍ണവുമായാണ് പെരിയ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയിലായത്. പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബെണ്ടിച്ചാല്‍ ഹുസൈന്‍, നാദാപുരം സ്വദേശി അബ്ദുല്‍ ഹക്കിം എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൈക്രോവേവ് ഓവന്റെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ചും കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകള്‍ക്കിടയില്‍ ഒട്ടിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, എസ്. ഗീതാകുമാരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it