കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്. കസ്റ്റംസ് അസി. കമ്മീഷണര്‍ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പാന്റ്‌സില്‍ പെയിന്റ് പോലെ സ്വര്‍ണ്ണം പൂശി കടത്താന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ചെറുതാഴം സ്വദേശി ശിഹാബ് പിടിയിലായിരുന്നു. 302 ഗ്രാം സ്വര്‍ണ്ണമാണ് ശിഹാബില്‍ നിന്ന് പിടികൂടിയത്. പാന്റ്‌സിന്റെ ഇരു കാലുകളിലും പേസ്റ്റ് രൂപത്തിലുള്ള […]

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്.
കസ്റ്റംസ് അസി. കമ്മീഷണര്‍ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം പാന്റ്‌സില്‍ പെയിന്റ് പോലെ സ്വര്‍ണ്ണം പൂശി കടത്താന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ചെറുതാഴം സ്വദേശി ശിഹാബ് പിടിയിലായിരുന്നു. 302 ഗ്രാം സ്വര്‍ണ്ണമാണ് ശിഹാബില്‍ നിന്ന് പിടികൂടിയത്. പാന്റ്‌സിന്റെ ഇരു കാലുകളിലും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പെയിന്റടിച്ച നിലയിലായിരുന്നു. ഇതിനും പുറമെ തുണിയും തുന്നിചേര്‍ത്ത നിലയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Related Articles
Next Story
Share it