ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ദാവന്‍ഗരെ ജില്ലയിലെ ചന്നപുര ഗ്രാമത്തില്‍ നിന്നുള്ള പതിനെട്ടുകാരിയായ മേഘശ്രീയാണ് ശിവമോഗയിലെ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ മേഘശ്രീയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ബയോളജി പരീക്ഷയ്ക്കായാണ് മേഘശ്രീ കോളേജില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്ക്കിടെ വാഷ്റൂമില്‍ പോകാന്‍ അനുവാദം തേടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് മേഘശ്രീയുടെ മാതാപിതാക്കള്‍ കോളേജിലെത്തി.
തന്റെ മകളുടെ മരണത്തില്‍ കോളേജ് മാനേജ്മെന്റ്, ഹോസ്റ്റല്‍ വാര്ഡന്, അധ്യാപകര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് മേഘശ്രീയുടെ അച്ഛന് ഓംകാരയ്യ ആരോപിച്ചു.
താന്‍ 4.5 ലക്ഷം രൂപ ഫീസ് അടച്ചെങ്കിലും കോളേജില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കോളേജ് അധികൃതരുടെ എതിര്‍പ്പ് നേരിടേണ്ടി വന്നതായി ഓംകാരയ്യ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.