വെസ്റ്റ് എളേരിയെ ഇനി ഗിരിജ നയിക്കും

കാഞ്ഞങ്ങാട്: അജാനൂരിന്റെ സ്വന്തം ഗിരിജ ഇനി വെസ്റ്റ് എളേരി പഞ്ചായത്തിനെ നയിക്കും. ഇടതു മുന്നണിയില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടാകാന്‍ രാവണേശ്വരം സ്വദേശി ഗിരിജ മോഹനാണ് നിയോഗം. പാണംതോടുകാരിയാണ്. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വനിത പ്രസിഡണ്ട് സംവരണം ഉള്ള ഏക പഞ്ചായത്തിന്റെ സാരഥിയാകാന്‍ പോവുകയാണ് ഗിരിജ എന്ന തൊഴിലുറപ്പ് തൊഴിലാളി. പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ മണ്ഡപത്തില്‍ നിന്ന് 220 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ണാട്ടികവലയിലാണ് താമസിക്കുന്നത്. തൊഴിലുറപ്പ് ചുമതലയുള്ള മേട്രന്‍ ആണ്. സി.ഡി.എസ് പ്രതിനിധി, […]

കാഞ്ഞങ്ങാട്: അജാനൂരിന്റെ സ്വന്തം ഗിരിജ ഇനി വെസ്റ്റ് എളേരി പഞ്ചായത്തിനെ നയിക്കും. ഇടതു മുന്നണിയില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടാകാന്‍ രാവണേശ്വരം സ്വദേശി ഗിരിജ മോഹനാണ് നിയോഗം. പാണംതോടുകാരിയാണ്. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വനിത പ്രസിഡണ്ട് സംവരണം ഉള്ള ഏക പഞ്ചായത്തിന്റെ സാരഥിയാകാന്‍ പോവുകയാണ് ഗിരിജ എന്ന തൊഴിലുറപ്പ് തൊഴിലാളി. പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ മണ്ഡപത്തില്‍ നിന്ന് 220 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ണാട്ടികവലയിലാണ് താമസിക്കുന്നത്. തൊഴിലുറപ്പ് ചുമതലയുള്ള മേട്രന്‍ ആണ്. സി.ഡി.എസ് പ്രതിനിധി, മഹിളാ സമഖ്യ കണ്‍വീനര്‍ അതിലുപരി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നീ നിലകളിലാണ് ഗിരിജ പൊതുരംഗത്തുള്ളത്. 38 കാരിയായ ഗിരിജ ആദ്യകാലത്തെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയായിരുന്നു. എന്നാല്‍ വിവാഹിതയായി വെസ്റ്റ്എളേരിയില്‍ എത്തിയതോടെ അവിടുത്തെ പൊതു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാരിയായി മാറി. പൊക്ലന്റെയും മീനാക്ഷിയുടെയും മകളാണ്. ഭര്‍ത്താവ് മോഹനന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നെഹ്‌റു കോളേജില്‍ ബിരുദത്തിന് പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വേലാശ്വരം യു. പി സ്‌കൂള്‍, രാവണീശ്വരം ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ഒന്നര പതിറ്റാണ്ടിലേറെയായി പൊതുരംഗത്തെ പ്രവര്‍ത്തന പരിചയത്തിന്റെ മുതല്‍ക്കൂട്ടുമായാണ് ഗിരിജ പുതിയ സ്ഥാനത്തേക്കെത്തുന്നത്.

Related Articles
Next Story
Share it