പാര്‍ശ്വഫലങ്ങള്‍ വ്യാപകം; ആസ്ട്രനെക വാക്‌സിന്‍ മൂന്ന് രാജ്യങ്ങളില്‍ കൂടി നിര്‍ത്തിവെച്ചു

ജെനീവ: വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്രനെക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍ത്തിവെക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് രാജ്യങ്ങള്‍ കൂടി ആസ്ട്രസെനക വാക്‌സിന്‍ നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്‌സിനേഷന് നിര്‍ത്തിയത്. തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആസ്ട്രസെനക്ക വാക്സിന്‍ വിതരണം ഫ്രാന്‍സില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം അറിയിച്ചത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ തീരുമാനത്തിന് […]

ജെനീവ: വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്രനെക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍ത്തിവെക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് രാജ്യങ്ങള്‍ കൂടി ആസ്ട്രസെനക വാക്‌സിന്‍ നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്‌സിനേഷന് നിര്‍ത്തിയത്.

തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആസ്ട്രസെനക്ക വാക്സിന്‍ വിതരണം ഫ്രാന്‍സില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം അറിയിച്ചത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലും താല്‍ക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറ്റാലിയന്‍ മെഡിസിന്‍ അതോറിറ്റി വ്യക്തമാക്കി.

നേരത്തെ അയര്‍ലന്‍ഡ്, ഡെന്മാര്‍ക്, ഐസ്ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നല്‍കുന്നത് നിര്‍ത്തിയിരുന്നു. നോര്‍വീജിയന്‍ മെഡിസിന്‍ ഏജന്‍സി പുറത്തുവിട്ട പഠനം മുന്നിര്‍ത്തിയായിരുന്നു അയര്‍ലന്‍ഡിന്റെ നീക്കം. വാക്‌സിന്‍ എടുത്ത നിരവധി പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതായി മെഡിക്കല് ടീം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നോര്‍വെയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഓസ്ട്രിയയില്‍ ഒരു മരണവും പാര്‍ശ്വഫലങ്ങള്‍ കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. രാജ്യങ്ങള്‍ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് തുടരണമെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. വാക്‌സിന്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

Related Articles
Next Story
Share it