ഗഫൂര്‍ക്കാ ദോസ്ത് കൊച്ചിയില്‍ തുടങ്ങി
മാമുക്കോയ കേന്ദ്രകഥാപാത്രമാകുന്നഗഫൂര്‍ക്ക ദോസ്ത് കേരളപ്പിറവി ദിനത്തില്‍ ചിത്രീകരണം ആരംഭിച്ചു. എ സ്‌ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ ഹദ്ദാദ് നിര്‍മിക്കുന്ന 'ഗഫൂര്‍ക്ക ദോസ്ത്' സ്‌നേഹജിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. സീന്‍ നമ്പര്‍ 001, ദൈവം സാക്ഷി എന്നീ സിനിമകള്‍ക്ക് ശേഷം സ്‌നേഹജിത്ത് ഒരുക്കുന്ന ചിത്രമാണിത്. തിരക്കഥ തോമസ് തോപ്പില്‍കൂടി. ഹാസ്യരസപ്രദമായ ഈ കുടുംബചിത്രത്തില്‍ മാമുക്കയോടൊപ്പം സുധീര്‍ കരമന, ഷിബു തിലകന്‍, സുധീര്‍ പറവൂര്‍, ഹാഷിം ഹുസൈന്‍, കലാഭവന്‍ ഹനീഫ്,സാജന്‍ പള്ളുരുത്തി, രജിത് കുമാര്‍, ഷൈജു അടിമാലി, ഉല്ലാസ് പന്തളം, മെറീന […]

മാമുക്കോയ കേന്ദ്രകഥാപാത്രമാകുന്ന
ഗഫൂര്‍ക്ക ദോസ്ത് കേരളപ്പിറവി ദിനത്തില്‍ ചിത്രീകരണം ആരംഭിച്ചു. എ സ്‌ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ ഹദ്ദാദ് നിര്‍മിക്കുന്ന 'ഗഫൂര്‍ക്ക ദോസ്ത്' സ്‌നേഹജിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. സീന്‍ നമ്പര്‍ 001, ദൈവം സാക്ഷി എന്നീ സിനിമകള്‍ക്ക് ശേഷം സ്‌നേഹജിത്ത് ഒരുക്കുന്ന ചിത്രമാണിത്. തിരക്കഥ തോമസ് തോപ്പില്‍കൂടി. ഹാസ്യരസപ്രദമായ ഈ കുടുംബചിത്രത്തില്‍ മാമുക്കയോടൊപ്പം സുധീര്‍ കരമന, ഷിബു തിലകന്‍, സുധീര്‍ പറവൂര്‍, ഹാഷിം ഹുസൈന്‍, കലാഭവന്‍ ഹനീഫ്,സാജന്‍ പള്ളുരുത്തി, രജിത് കുമാര്‍, ഷൈജു അടിമാലി, ഉല്ലാസ് പന്തളം, മെറീന മൈക്കിള്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബിനു എസ്.നായര്‍ ഛായാഗ്രാഹണവും സനല്‍ അനിരുദ്ധന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, ഷിജു അഞ്ചുമന എന്നിവരുടെ ഗാനങ്ങള്‍ക്ക് യൂനിസിയോ സംഗീതം പകരുന്നു. ഷാജി കൂനമ്മാവ് വസ്ത്രാലങ്കാരവും ജയരാമന്‍ ചമയവും ജോജോ ആന്റണി കലാസംവിധാനവും ശ്രീനി മഞ്ചേരി നിശ്ചലഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കളമശ്ശേരി. ഓഫീസ് നിര്‍വ്വഹണം സതീഷ് പാലക്കാട്. കോറിയോഗ്രാഫര്‍ രേഖാ മാസ്റ്റര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിമല്‍ മോഹനന്‍. പരസ്യകല മനു ഡാവിഞ്ചി. വാര്‍ത്ത ഏബ്രഹാം ലിങ്കണ്.
-ഷാഫി തെരുവത്ത്