പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കഴുത്തറുത്തതിന് പിന്നാലെ മതമൗലികവാദികളെ നേരിടാന്‍ പുതിയ നിയമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; ബില്ലിനെതിരെ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത്

പാരീസ്: ഫ്രാന്‍സില്‍ ഇസ്ലാമിക മതമൗലികവാദികളെ നേരിടാന്‍ പുതിയ ബില്ലുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രവാചകനിന്ദ ആരോപിച്ച് രാജ്യത്ത് അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇതിന്റെ ഭാഗമായി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും, ഗാര്‍ഹിക വിദ്യാലയങ്ങള്‍, രഹസ്യ സ്‌കൂളുകള്‍ എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പുതിയ നിയമ പ്രകാരം എല്ലാ മുസ്ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ഫ്രാന്‍സിലെ 2,600 ഓളം പള്ളികള്‍ അസോസിയേഷന്റെ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിലെ പള്ളികള്‍ക്ക് വിദേശ […]

പാരീസ്: ഫ്രാന്‍സില്‍ ഇസ്ലാമിക മതമൗലികവാദികളെ നേരിടാന്‍ പുതിയ ബില്ലുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രവാചകനിന്ദ ആരോപിച്ച് രാജ്യത്ത് അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇതിന്റെ ഭാഗമായി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും, ഗാര്‍ഹിക വിദ്യാലയങ്ങള്‍, രഹസ്യ സ്‌കൂളുകള്‍ എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

പുതിയ നിയമ പ്രകാരം എല്ലാ മുസ്ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ഫ്രാന്‍സിലെ 2,600 ഓളം പള്ളികള്‍ അസോസിയേഷന്റെ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിലെ പള്ളികള്‍ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ മൂന്ന് വയസുമുതല്‍ രാജ്യത്തെ എല്ലാ കുട്ടികളും നിര്‍ബന്ധമായും സ്‌കൂളില്‍ പോയിരിക്കണം. ഹോം സ്‌കൂളിംഗ് തിരഞ്ഞെടുക്കപ്പെട്ട കേസുകളില്‍ മാത്രമേ ഉണ്ടാകൂ. ഇതിനൊപ്പം ബഹുഭാര്യാത്വ നിരോധനത്തെ ശക്തിപ്പെടുത്തുമെന്നും പെണ്‍കുട്ടികള്‍ക്ക് കന്യകാത്വ പരിശോധന നടത്തിയതിന് ഡോക്ടര്‍മാര്‍ക്ക് പിഴയോ നിരോധനമോ ഏര്‍പ്പെടുത്തുമെന്നും കരട് നിയമത്തില്‍ പറയുന്നു. അതേസമയം മതമൗലികവാദികളെ നേരിടാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച ബില്ലിനെതിരെ എതിര്‍പ്പുമായി ഇസ്ലാമിക ലോകവും രംഗത്തെത്തിയിട്ടുണ്ട്.

French government unveils new law tackling Islamist extremism

Related Articles
Next Story
Share it