അഞ്ചരലക്ഷം രൂപ ചിലവിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ ഫ്രീസറുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയില്ല

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ നാല് ഫ്രീസറുകള്‍ രണ്ടരമാസമായി പുറത്തുതന്നെ. മോര്‍ച്ചറിക്ക് സമീപത്തെ ഷെഡില്‍ ടാര്‍പോളിംഗില്‍ പൊതിഞ്ഞാണ് ഫ്രീസറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിലാണ് ജനറല്‍ ആസ്പത്രിയില്‍ ഫ്രീസറുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അനുവദിച്ചത്. എറണാകുളത്തുള്ള സ്വകാര്യ കമ്പനിക്കാണ് ഇതിന്റെ ചുമതല. ഇതേ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ചെലവില്‍ രണ്ടരമാസംമുമ്പ് ഫ്രീസറുകള്‍ എത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ വൈകിയത് മൂലം ഫ്രീസറുകള്‍ ഷെഡില്‍ തന്നെ […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ നാല് ഫ്രീസറുകള്‍ രണ്ടരമാസമായി പുറത്തുതന്നെ. മോര്‍ച്ചറിക്ക് സമീപത്തെ ഷെഡില്‍ ടാര്‍പോളിംഗില്‍ പൊതിഞ്ഞാണ് ഫ്രീസറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിലാണ് ജനറല്‍ ആസ്പത്രിയില്‍ ഫ്രീസറുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അനുവദിച്ചത്. എറണാകുളത്തുള്ള സ്വകാര്യ കമ്പനിക്കാണ് ഇതിന്റെ ചുമതല.
ഇതേ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ചെലവില്‍ രണ്ടരമാസംമുമ്പ് ഫ്രീസറുകള്‍ എത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ വൈകിയത് മൂലം ഫ്രീസറുകള്‍ ഷെഡില്‍ തന്നെ ബാക്കിയായി.
ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ നിലവില്‍ രണ്ട് ഫ്രീസറുകളാണ് ഉപയോഗിക്കുന്നത്. ഇതിലൊന്ന് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി നല്‍കിയതാണ്. ഈമാസം അവസാനത്തോടെ പുതിയ ഫ്രീസറുകള്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു.
അഞ്ച് ഫ്രീസറുകള്‍ സജ്ജമാകുന്നതോടെ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

Related Articles
Next Story
Share it