ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്: കാസര്‍കോട് സ്വദേശിയില്‍ നിന്ന് 4 പവന്‍ സ്വര്‍ണം തട്ടിയ വിരുതന്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്ന വിരുതന്‍ കണ്ണൂരില്‍ പിടിയിലായി. തൃശൂര്‍ എടക്കര സ്വദേശി കുഞ്ഞിമോന്‍ അബ്ദുല്ലയാണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയെ മകളുടെ കല്യാണത്തിന് സഹായിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് കണ്ണൂരില്‍ എത്തിച്ച് 4 പവന്‍ സ്വര്‍ണം തട്ടിയ കേസിലാണ് അറസ്റ്റ്. സംസ്ഥാന വ്യാപയായി സമാന രീതിയില്‍ പ്രതിക്കെതിരെ പരാതിയുണ്ട്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ.സി.പി സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.എം. അജയന്‍, സജീവന്‍, ഷാജി, എ.എസ്.ഐ സ്‌നേഹേഷ്, നാസര്‍ എന്നിവരുടെ […]

കണ്ണൂര്‍: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്ന വിരുതന്‍ കണ്ണൂരില്‍ പിടിയിലായി. തൃശൂര്‍ എടക്കര സ്വദേശി കുഞ്ഞിമോന്‍ അബ്ദുല്ലയാണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയെ മകളുടെ കല്യാണത്തിന് സഹായിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് കണ്ണൂരില്‍ എത്തിച്ച് 4 പവന്‍ സ്വര്‍ണം തട്ടിയ കേസിലാണ് അറസ്റ്റ്. സംസ്ഥാന വ്യാപയായി സമാന രീതിയില്‍ പ്രതിക്കെതിരെ പരാതിയുണ്ട്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ.സി.പി സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.എം. അജയന്‍, സജീവന്‍, ഷാജി, എ.എസ്.ഐ സ്‌നേഹേഷ്, നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈസൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്.

Related Articles
Next Story
Share it