മഞ്ചേശ്വരം: കുഞ്ചത്തൂര്‍ മാടയില്‍ ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്ത കേസില്‍ നാല് പേര് കൂടി അറസ്റ്റിലായി. ഉദ്യാവര്‍ ജെ.എം. റോഡിലെ മുഹമ്മദ് സിനാജ് (27), അബ്ദുല്‍ഖാദര്‍ (24), ഉദ്യാവറിലെ ആഷിഫ് (36), മാട ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന സഫ്വാന് (36) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. രാഘവനും സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകികിട്ട് ഇരുപതാം വാര്‍ഡിലെ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായ അബ്ദുല്‍ റഹ്മാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മാടയില്‍ നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നിരുന്നു. ഇതിനിടെ ഒരു സംഘം പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ക്കുകയായിരുന്നു. കേസില്‍ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തോളം പേരെ ഇന്നിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.