പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

ദുബായ്: പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ദുബായിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താന്‍ സര്‍ക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റ് ആയിരുന്ന മുഷറഫ് ആറു വര്‍ഷത്തിലേറെയായി ദുബായിലാണ് താമസം. ഏറെ കാലമായി പാക് രാഷ്ട്രീയത്തില്‍ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി […]

ദുബായ്: പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ദുബായിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താന്‍ സര്‍ക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റ് ആയിരുന്ന മുഷറഫ് ആറു വര്‍ഷത്തിലേറെയായി ദുബായിലാണ് താമസം. ഏറെ കാലമായി പാക് രാഷ്ട്രീയത്തില്‍ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുന്‍പ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്താനില്‍ വന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം.
പാകിസ്ഥാന്‍ ആര്‍മിയുടെ ഫോര്‍-സ്റ്റാര്‍ ജനറലായ മുഷറഫ് 1999-ല്‍ സര്‍ക്കാര്‍ സൈന്യം ഏറ്റെടുത്തതിന് ശേഷം പാകിസ്ഥാന്റെ പത്താമത്തെ പ്രസിഡന്റായി. 1999 ഒക്ടോബര്‍ മുതല്‍ 2002 നവംബര്‍ വരെ പാകിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവും ജൂണ്‍ 2001 മുതല്‍ ഓഗസ്റ്റ് 2008 വരെ പ്രസിഡന്റുമായിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മാര്‍ച്ച് മുതല്‍ ദുബായില്‍ താമസിക്കുന്ന അദ്ദേഹം 2007 ല്‍ ഭരണഘടന സസ്പെന്‍ഡ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Related Articles
Next Story
Share it