മേപ്പാടി: ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. കെ എസ് ആര് ടിസിയില്‍ നിന്ന് വിരമിച്ച് നാല് ദിവസം മുമ്പ് ടിപ്പറില്‍ ജോലിക്ക് കയറിയ മാനന്തവാടി പിലാക്കാവ് സ്വദേശി സില്‍വന്‍ എന്ന് വിളിക്കുന്ന സില്‍വസ്റ്റന്‍ (57) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ക്വാറിയിലാണ് അപകടം.
പാറയുടെ മുകളിലുള്ള മണ്ണ് നീക്കി തെളിക്കുന്നതിനിടെ മണ്ണും കൂറ്റന്‍ പാറകളും ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം കല്പറ്റ ഫയര്‍ഫോഴ്സ് അധികൃതരുടെ മേല്‍നോട്ടത്തില്‍ വെടി പൊട്ടിച്ച് പാറ തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ജോളി. മക്കള്‍: രചന, റെല്‍ജിന്‍.