മുന്‍ ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു. 1974 മുതല്‍ 81 വരെ ഫ്രാന്‍സ് പ്രസിഡന്റായിരുന്ന വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റേയിങ് ആണ് മരിച്ചത്. 94 വസ്സായിരുന്നു. ലോയര്‍ മേഖലയിലെ കുടുംബവീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് നവംബര്‍ 16 മുതല്‍ അദ്ദേഹം ഐ.സിയുവിലായിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്നും കൊവിഡ് കാരണം മരണപ്പെട്ടെന്നും കുടുംബം എ.എഫ്.പിക്ക് […]

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു. 1974 മുതല്‍ 81 വരെ ഫ്രാന്‍സ് പ്രസിഡന്റായിരുന്ന വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റേയിങ് ആണ് മരിച്ചത്. 94 വസ്സായിരുന്നു. ലോയര്‍ മേഖലയിലെ കുടുംബവീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് നവംബര്‍ 16 മുതല്‍ അദ്ദേഹം ഐ.സിയുവിലായിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്നും കൊവിഡ് കാരണം മരണപ്പെട്ടെന്നും കുടുംബം എ.എഫ്.പിക്ക് അയച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

1974ല്‍ 48 വയസ്സുള്ളപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായാണ് ഗിസ്‌കാര്‍ഡ് ചുമതലയേറ്റത്. സോഷ്യലിസ്റ്റ് എതിരാളിയായ ഫ്രാങ്കോയിസ് മിത്തറാന്‍ഡിനെയാണ് തോല്‍പ്പിച്ചത്. 1981 ലെ ഏഴ് വര്‍ഷത്തെ കാലാവധിക്കുശേഷം പരാജയപ്പെട്ടു. യുദ്ധാനന്തര ഫ്രാന്‍സിലെ ഗാലിസ്റ്റ് യാഥാസ്ഥിതികതയില്‍ നിന്ന് ചാള്‍സ് ഡി ഗല്ലും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജോര്‍ജ്ജ് പോംപിഡോയും ആധിപത്യം പുലര്‍ത്തിയിരുന്നു. തന്റെ രാജ്യത്തെ പുതിയ ആധുനിക യുഗത്തിലേക്കും ഉറച്ച യൂറോപ്യന്‍ അനുകൂല പാതയിലേക്കും നയിച്ച പ്രസിഡന്റെന്ന് വിശേഷണത്തിന് അര്‍ഹനാണ് ഗിസ്‌കാര്‍ഡ്.

Former French President Giscard d’Estaing dies of COVID-19 at 94

Related Articles
Next Story
Share it