സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരിശീലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും

കാസര്‍കോട്: കാലത്തിനൊപ്പം മാറുന്ന മണ്‍പാത്രങ്ങളുമായി പൈക്കയില്‍ അക്കാദമി വരുന്നു. പൈക്കം പോയര്‍ട്ടി വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കൊഓപ്പററ്റീവ് സൊസൈറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മണ്‍പാത്രങ്ങള്‍ കാലത്തിനൊത്ത രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി പഴയയകാല പ്രൗഢിയില്‍ തന്നെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികള്‍ പറയുന്നു. 15 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര കലയുടെ നാടായ പൈക്കയില്‍ പരിശീലന കളരിക്ക് തുടക്കം കുറിക്കുന്നത്. കളിമണ്ണുകൊണ്ട് വിവിധ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനാണ് പ്രധാനമായും പരിശീലനം നല്‍കുക. പരമ്പരാഗത രീതിയിലുള്ള മണ്‍പാത്രങ്ങളും ഗ്യാസ് അടുപ്പില്‍ […]

കാസര്‍കോട്: കാലത്തിനൊപ്പം മാറുന്ന മണ്‍പാത്രങ്ങളുമായി പൈക്കയില്‍ അക്കാദമി വരുന്നു. പൈക്കം പോയര്‍ട്ടി വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കൊഓപ്പററ്റീവ് സൊസൈറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
മണ്‍പാത്രങ്ങള്‍ കാലത്തിനൊത്ത രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി പഴയയകാല പ്രൗഢിയില്‍ തന്നെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികള്‍ പറയുന്നു. 15 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര കലയുടെ നാടായ പൈക്കയില്‍ പരിശീലന കളരിക്ക് തുടക്കം കുറിക്കുന്നത്. കളിമണ്ണുകൊണ്ട് വിവിധ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനാണ് പ്രധാനമായും പരിശീലനം നല്‍കുക. പരമ്പരാഗത രീതിയിലുള്ള മണ്‍പാത്രങ്ങളും ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യാന്‍ പറ്റുന്നതും കരകൗശല വസ്തുക്കളും ഉള്‍പ്പടുന്നതാണിത്. ഭാവിയില്‍ കളിമണ്ണുകൊണ്ട് പ്രതിമകളും അതോടൊപ്പം പ്രഷര്‍കുക്കര്‍, പുട്ടുകുറ്റി തുടങ്ങിയ ആധുനിക പാത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പാത്രങ്ങള്‍ തുടങ്ങിയവയ്ക്കും പദ്ധതിയുമായി മുന്നോട്ടു പോകും.
വിദഗ്ദരായ അധ്യാപകരെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ തീരുമാനമെന്ന് സൊസൈറ്റി പ്രസിഡണ്ട് പൈക്കം ഭാസ്‌കരന്‍ പറയുന്നു. വൈദഗ്ധ്യവും സാമര്‍ത്ഥ്യവും ഏറെ വേണ്ട തൊഴില്‍ മേഖലയാണ് മണ്‍പാത്ര നിര്‍മ്മാണം. കാലാവസ്ഥയിലെ വ്യതിയാനത്തെക്കുറിച്ചും മണ്ണിന്റെ ഗുണനിലവാരത്തെ കുറിച്ചും പഠന വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിനും ഇത്തരം സംരംഭം സഹായകമാവുമെന്ന് ഇവര്‍ പറയുന്നു. നിര്‍മ്മാണത്തിന്റെ ചരിത്രം മഹാശിലാ സംസ്‌കാരത്തോളം പഴക്കമുള്ളതാണ്. കാര്‍ഷിക സമൂഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കണ്ടുപിടിത്തമായിരുന്നു മണ്‍പാത്ര നിര്‍മ്മാണം. ധാന്യങ്ങള്‍ ശേഖരിച്ച് വെക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമാണെന്ന തിരിച്ചറിവിലാണ് പാത്രങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ആദ്യകാലത്ത് കൈകൊണ്ടും പിന്നീട് ചക്രത്തിന്റെ സഹായത്തോടെയും വൈവിധ്യമാര്‍ന്ന മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി, ഇപ്പോള്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. വിവിധ രൂപത്തിലുള്ള ചെടിചട്ടികള്‍, കൂജകള്‍, മണ്‍ചിരാതുകള്‍, ക്ലാസുകള്‍, എന്നിവ നിര്‍മ്മിച്ചു കഴിഞ്ഞു
കരകൗശല വസ്തുക്കളോടൊപ്പം മണ്‍പാത്ര നിര്‍മ്മാണവും പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ടാവും. ഇതുവരെ 30 ഓളം ആളുകള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞതായും അക്കാദമി അധികൃതര്‍ അവകാശപ്പെടുന്നു.

Related Articles
Next Story
Share it