ജീവനുണ്ട്, ഗൗരിനന്ദന്റെ ചിത്രങ്ങള്‍ക്ക്

കാസര്‍കോട്: ശരിക്കും ജീവനുണ്ടെന്ന് തോന്നിക്കും വിധമാണ് ബദിയടുക്ക നവജീവന്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരിനന്ദന്‍ വരച്ച ചിത്രങ്ങള്‍. പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, എണ്ണച്ഛായം, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയിലെല്ലാം കൈയൊപ്പ് പതിക്കാന്‍ ചെറിയപ്രായത്തിലെ ഗൗരിനന്ദനായി. ബദിയടുക്ക കര്‍വ്വത്തടുക്ക ബെള്ളൂരില്‍ താമസിക്കുന്ന പ്രവാസി പ്രദീപ് കുമാറിന്റെയും ശാലിനിയുടേയും മകനാണ് ഗൗരിനന്ദന്‍. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് ചിത്രകലയോട് കമ്പംതോന്നിത്തുടങ്ങിയത്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതോടെ ഗൗരിനന്ദന്‍ ഈ മേഖലയില്‍ മുന്നേറുകയായിരുന്നു. സ്‌കൂള്‍ തലത്തിലും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വിവിധങ്ങളായ ചിത്രരചനാ മത്സരങ്ങളില്‍ […]

കാസര്‍കോട്: ശരിക്കും ജീവനുണ്ടെന്ന് തോന്നിക്കും വിധമാണ് ബദിയടുക്ക നവജീവന്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരിനന്ദന്‍ വരച്ച ചിത്രങ്ങള്‍. പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, എണ്ണച്ഛായം, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയിലെല്ലാം കൈയൊപ്പ് പതിക്കാന്‍ ചെറിയപ്രായത്തിലെ ഗൗരിനന്ദനായി. ബദിയടുക്ക കര്‍വ്വത്തടുക്ക ബെള്ളൂരില്‍ താമസിക്കുന്ന പ്രവാസി പ്രദീപ് കുമാറിന്റെയും ശാലിനിയുടേയും മകനാണ് ഗൗരിനന്ദന്‍. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് ചിത്രകലയോട് കമ്പംതോന്നിത്തുടങ്ങിയത്.
മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതോടെ ഗൗരിനന്ദന്‍ ഈ മേഖലയില്‍ മുന്നേറുകയായിരുന്നു.


സ്‌കൂള്‍ തലത്തിലും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വിവിധങ്ങളായ ചിത്രരചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. സംസ്ഥാന തലത്തിലും പങ്കെടുത്തിട്ടുണ്ട്. വിവിധ സംഘടനകള്‍ നടത്തിയ മത്സരങ്ങളിലും ജേതാവായി. ഈ കൊച്ചുമിടുക്കന്റെ ചിത്രങ്ങള്‍ മിക്കതും ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രകൃതി ഭംഗിയെ അങ്ങനെ തന്നെ വരച്ചിട്ട കുറേ ചിത്രങ്ങളുണ്ട് കൂട്ടത്തില്‍. കോവിഡ് പ്രിരോധത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലക്ക് ടാറ്റാ കമ്പനി ആസ്പത്രി സമ്മാനിച്ചപ്പോള്‍ അതിന് നന്ദി അറിയിച്ച് ടാറ്റാ തലവന്‍ രത്തന്‍ ടാറ്റയുടെ ചിത്രം വരച്ച് ശ്രദ്ധ നേടിയിരുന്നു.
പറശ്ശിനിക്കടവിന്റെ ചിത്രം വരച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചപ്പോള്‍ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വിവിധ ഗ്രൂപ്പുകളിലായി ലഭിച്ചത്. നവ മാധ്യമങ്ങളിലൂടെ ഗൗരി നന്ദന്റെ ചിത്രം ശ്രദ്ധയില്‍പെട്ട പലരും നേരിട്ട് വിളിച്ച് ഗൗരിനന്ദനെ അഭിനന്ദനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും അടക്കമുള്ള നല്ല പിന്തുണയാണ് തന്റെ പ്രേരണയെന്ന് ഗൗരിനന്ദന്‍ പറയുന്നു.
ലോക്ഡൗണ്‍ വേളയില്‍ കടകള്‍ അടച്ചതോടെ ചിത്രം വരക്കാനുള്ള പെയിന്റ് ഉള്‍പ്പെടെ ലഭിക്കാത്തത് ഗൗരിനന്ദനെ സങ്കടത്തിലാക്കിയിരുന്നു. അതിനിടെയാണ് ആപ്പ് തേടിപ്പിടിച്ച് വരയുടെ ഡിജിറ്റല്‍ വഴി കണ്ടെത്തിയത്. ഇവിടേയും നിമിഷങ്ങള്‍ക്കകം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തീര്‍ത്ത് ഗൗരി തന്റ ഉള്ളിലെ പ്രതിഭയെ പ്രകടിപ്പിച്ചു.

Related Articles
Next Story
Share it