ഒടുവില്‍ ബ്രസീലും തോല്‍വി അറിഞ്ഞു; കരുത്തുകാട്ടി കാമറൂണ്‍
ദോഹ: അട്ടിമറികള്‍ തുടരുന്ന ഖത്തര്‍ ലോകകപ്പില്‍ കരുത്തരായ ബ്രസീലും തോല്‍വിയറിഞ്ഞു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞ് കാമറൂണാണ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൂബക്കറാണ് കാമറൂണിനായി ഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയെങ്കിലും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. […]

ദോഹ: അട്ടിമറികള്‍ തുടരുന്ന ഖത്തര്‍ ലോകകപ്പില്‍ കരുത്തരായ ബ്രസീലും തോല്‍വിയറിഞ്ഞു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞ് കാമറൂണാണ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കരുത്തുകാട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൂബക്കറാണ് കാമറൂണിനായി ഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയെങ്കിലും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിനും ബ്രസീലിനും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ബ്രസീല്‍ ഒന്നാമതെത്തുകയായിരുന്നു.
ബ്രസീലിന്റെ താരസമ്പത്ത് പ്രകടമാക്കുന്നതായിരുന്നു മത്സരം. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും ബ്രസീലിന്റെ കരുത്ത് ഒട്ടും ചോര്‍ന്നില്ല. ആന്റണിയും മാര്‍ട്ടിനെല്ലിയും ജെസ്യൂസും ആല്‍വസും റോഡ്രിഗോയും ഫ്രെഡും എഡേഴ്‌സണുമെല്ലാം അണനിരന്ന ലോകോത്തര ടീമിന് പക്ഷേ ഒത്തിണക്കം ഗ്രൗണ്ടില്‍ പുറത്തെടുക്കാനായില്ല. കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയുടെ തകര്‍പ്പന്‍ സേവുകളും ബ്രസീലിന് വിലങ്ങുതടിയായി.
പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. 8.30ന് നെതര്‍ലാന്റ് യു.എസ്.എയേയും രാത്രി 12.30ന് അര്‍ജന്റീന ഓസ്‌ട്രേലിയയേയും നേരിടും.