ആദ്യം പകച്ചു; പിന്നാലെ കുതിച്ചു, ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സിന് മിന്നും ജയം. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തകര്‍ത്തത്. ഒലിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടി. കിരീടം നിലനിര്‍ത്താനെത്തിയ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ഒന്‍പതാം മിനിറ്റില്‍ മാത്യു ലിക്കിയുടെ തകര്‍പ്പന്‍ ക്രോസ് പിടിച്ചെടുത്ത് ക്രെയ്ഗ് ഗുഡ്വിന്‍ പന്ത് വലയിലെത്തിച്ചു. പതറിയെങ്കിലും 27-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടിന്റെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു. ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന്റെ പിഴവിനെ മുതലെടുത്ത് 32-ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡ് വല […]

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സിന് മിന്നും ജയം. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തകര്‍ത്തത്. ഒലിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടി. കിരീടം നിലനിര്‍ത്താനെത്തിയ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ഒന്‍പതാം മിനിറ്റില്‍ മാത്യു ലിക്കിയുടെ തകര്‍പ്പന്‍ ക്രോസ് പിടിച്ചെടുത്ത് ക്രെയ്ഗ് ഗുഡ്വിന്‍ പന്ത് വലയിലെത്തിച്ചു. പതറിയെങ്കിലും 27-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടിന്റെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു. ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന്റെ പിഴവിനെ മുതലെടുത്ത് 32-ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡ് വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ ഫ്രഞ്ച് പട 2-1ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ കുതിപ്പാണ് കണ്ടത്. 68-ാം മിനിറ്റില്‍ ഡെംബെലെയുടെ തകര്‍പ്പന്‍ ക്രോസ് ഹെഡറിലൂടെ എംബാപ്പെ ബോള്‍ വലയിലെത്തിച്ചു. 72-ാം മിനിറ്റില്‍ എംബാപ്പെ ബോക്‌സിനുള്ളിലെക്ക് നീട്ടി നല്‍കിയ ക്രോസ് വലയിലെത്തിച്ച് ജിറൂഡ് രണ്ടാം ഗോള്‍ കരസ്ഥമാക്കിയതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ വിജയം ഉറപ്പിച്ചു. ശനിയാഴ്ച ഡെന്‍മാര്‍ക്കിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. ഇന്നലെ നടന്ന മെക്‌സിക്കോ-പോളണ്ട് മത്സരവും ഡെന്‍മാര്‍ക്കും ടുണീഷ്യയും തമ്മിലുള്ള തമ്മിലുള്ള മത്സരവും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഇന്ന് മൊറോക്കോ-ക്രൊയേഷ്യ (3.30), ജര്‍മ്മനി-ജപ്പാന്‍ (6.30), സ്‌പെയിന്‍-കോസ്റ്ററിക്ക (9.30), ബെല്‍ജിയം-കാനഡ (12.30) മത്സരങ്ങള്‍ നടക്കും.

Related Articles
Next Story
Share it