ഡബിളടിച്ച് റിചാര്‍ലിസന്‍; ബ്രസീലിന് വിജയത്തുടക്കം
ദോഹ: സെര്‍ബിയ ആദ്യ പകുതിയില്‍ ഉയര്‍ത്തിയ സമനിലപ്പൂട്ട് പൊളിച്ചടക്കി രണ്ടാം പകുതിയില്‍ അരങ്ങുവാണ് ബ്രസീല്‍. റിചാര്‍ലിസന്റെ ഇരട്ട ഗോള്‍ മികവില്‍ ആദ്യ മത്സരത്തില്‍ ബ്രസീല്‍ മിന്നും ജയം നേടി. 62, 73 മിനിറ്റുകളിലായിരുന്നു റിചാര്‍ലിസന്റെ ഗോളുകള്‍. സെര്‍ബിയന്‍ പ്രതിരോധ നിര ആദ്യ പകുതിയില്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍ വിജയം വെട്ടിപ്പിടിച്ചത്. ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്‌സര്‍ലാന്റ് മൂന്നു പോയിന്റുമായി […]

ദോഹ: സെര്‍ബിയ ആദ്യ പകുതിയില്‍ ഉയര്‍ത്തിയ സമനിലപ്പൂട്ട് പൊളിച്ചടക്കി രണ്ടാം പകുതിയില്‍ അരങ്ങുവാണ് ബ്രസീല്‍. റിചാര്‍ലിസന്റെ ഇരട്ട ഗോള്‍ മികവില്‍ ആദ്യ മത്സരത്തില്‍ ബ്രസീല്‍ മിന്നും ജയം നേടി. 62, 73 മിനിറ്റുകളിലായിരുന്നു റിചാര്‍ലിസന്റെ ഗോളുകള്‍. സെര്‍ബിയന്‍ പ്രതിരോധ നിര ആദ്യ പകുതിയില്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍ വിജയം വെട്ടിപ്പിടിച്ചത്. ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്‌സര്‍ലാന്റ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെര്‍ബിയക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂര്‍ത്തിയാക്കിയ ബ്രസീല്‍ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്. അതില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ഗറ്റ്. അതേസമയം ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ സെര്‍ബിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സെര്‍ബിയന്‍ പ്രതിരോധ നിരയ്ക്ക് കനത്ത വെല്ലുവിളിയാണ് ആദ്യ മിനിറ്റ് മുതല്‍ ബ്രസീല്‍ താരങ്ങള്‍ ഉയര്‍ത്തിയത്. കളിയുടെ 73-ാം മിനിറ്റില്‍ റിച്ചാലിസന്‍ നേടിയ ഗോള്‍ അതിമനോഹരമായിരുന്നു. ബൈസിക്കിള്‍ കിക്കിലൂടെ പിറന്ന ആ ഗോള്‍ മഴവില്ലഴക് പോലെയാണ് സെര്‍ബിയന്‍ വല തൊട്ടത്. ബ്രസീലിനു രണ്ടാം ഗോള്‍ സമ്മാനിച്ചു. 73-ാം മിനിറ്റിലായിരുന്നു നേട്ടം.
ഘാനക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ വിറച്ച് ജയിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനല്‍റ്റി), ജോവാ ഫെലിക്‌സ് (78), റാഫേല്‍ ലിയോ (80) എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാന്‍ ബുക്കാരി (89) എന്നിവര്‍ വല കുലുക്കി. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിന് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരുടീമുകളും ചേര്‍ന്ന് അഞ്ച് ഗോളുകള്‍ അടിച്ചു കൂട്ടിയത്.
അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഘാനയ്‌ക്കെതിരായ ഗോള്‍ നേട്ടത്തോടെ റൊണാള്‍ഡോയുടെ പേരിലായി.
ഇന്ന് 3.30ന് വെയ്ല്‍സും ഇറാനും തമ്മിലുള്ള മത്സരം നടക്കും. 6.30ന് ഖത്തര്‍ സെനഗലിനെയും 9.30ന് നെതര്‍ലാന്റ് ഇക്വഡോറിനെയും 12.30ന് ഇംഗ്ലണ്ട് യു.എസ്.എയും നേരിടും.