ഗോളടിച്ചും അടിപ്പിച്ചും മെസ്സി; ക്രൊയേഷ്യയെ ചുരുട്ടിക്കൂട്ടി അര്‍ജന്റീന ഫൈനലില്‍
ദോഹ: കനത്ത പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ക്രൊയേഷ്യയെ ചുരുട്ടിക്കൂട്ടി മെസ്സിപ്പട ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേറ്റ കനത്ത തോല്‍വിക്ക് ഇത്തവണ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് പകരം വീട്ടുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായി ക്രൊയേഷ്യയെ നീലപ്പട ഒതുക്കിക്കളഞ്ഞത്. സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും പിന്നേയും ആരാധകരുടെ ഹൃദയത്തിലെ രാജകുമാരനായി. യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39-ാം മിനിറ്റ്, 69-ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുത്ത ലയണല്‍ […]

ദോഹ: കനത്ത പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ക്രൊയേഷ്യയെ ചുരുട്ടിക്കൂട്ടി മെസ്സിപ്പട ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേറ്റ കനത്ത തോല്‍വിക്ക് ഇത്തവണ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് പകരം വീട്ടുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായി ക്രൊയേഷ്യയെ നീലപ്പട ഒതുക്കിക്കളഞ്ഞത്. സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും പിന്നേയും ആരാധകരുടെ ഹൃദയത്തിലെ രാജകുമാരനായി. യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39-ാം മിനിറ്റ്, 69-ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുത്ത ലയണല്‍ മെസ്സിയുടെ വകയായിരുന്നു. അര്‍ജന്റീനയുടെ ആധിപത്യമാണ് മത്സരത്തിലുടനീളം കണ്ടത്.
ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം തടയുന്നതിനായി ബോക്സിനുള്ളില്‍ താരത്തെ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ വീഴ്ത്തിയതിനായിരുന്നു അര്‍ജന്റീനക്ക് പെനാല്‍റ്റി കിക്കെടുക്കാനുള്ള അവസരം കിട്ടിയത്. ശാന്തനായി നിന്ന് മെസ്സി തൊടുത്ത പെനാല്‍റ്റി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്കോറര്‍മാരില്‍ മെസ്സി അഞ്ചു ഗോളുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്ക്കൊപ്പമെത്തി.
ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വെച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34-ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യലീഡ് പിടിച്ചത്. പിന്നാലെ മധ്യവരയ്ക്കു സമീപത്തുനിന്നും ലയണല്‍ മെസ്സി നല്കിയ പന്തുമായി ഒരിക്കല്‍ക്കൂടി ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അല്‍വാരസിന്റെ കാലില്‍ത്തന്നെ. പോസ്റ്റിന് തൊട്ടടുത്തെത്തിയതിന് പിന്നാലെ അല്‍വാരസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ വീഴ്ത്തി വലയില്‍. സ്കോര്‍ 2-0. ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനും വഴിയൊരുക്കിയത്. ക്രൊയേഷ്യന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ മെസ്സിയുടെ കിടിലന്‍ പാസില്‍ അല്‍വാരസ് വീണ്ടും പന്ത് വലയിലെത്തിച്ചു. അര്‍ജന്റീന വിജയം ഉറപ്പിച്ചു. സ്കോര്‍ 3-0.
ഇന്ന് രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഖത്തര്‍ലോകകപ്പിലെ അട്ടിമറി വീരന്മാരായ മൊറോക്കൊയെ നേരിടും.