നാടന്‍ രുചിയില്‍ അമ്മിക്കല്ലില്‍ അരച്ചെടുത്ത മാങ്ങാ ചമ്മന്തി; റസിപ്പി ഇതാ

ഇപ്പോള്‍ പച്ചമാങ്ങയുടെ കാലമാണ്. അതുകൊണ്ടുതന്നെ മാങ്ങ കിട്ടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. മാങ്ങ കൊണ്ട് പല തരത്തിലുള്ള കറികളും ഉണ്ടാക്കാം. ഓരോന്നിനും നല്ല രുചിയായിരിക്കും. അത്തരത്തില്‍ നല്ല രുചിയുള്ള മാങ്ങാ ചമ്മന്തി ഉണ്ടാക്കിയാലോ. മിക്‌സിയില്‍ അരക്കുന്നതിനെക്കാളും രുചിയാണ് അമ്മിക്കല്ലില്‍ അരച്ചെടുത്ത വിഭവങ്ങള്‍ക്ക്.
ചേരുവകള്‍
പച്ചമാങ്ങ - 1
തേങ്ങ ചിരകിയത് - 1/2 മുറി
ചെറിയ ഉള്ളി - 10 എണ്ണം
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - 1 സ്പൂണ്‍
ഉപ്പ് - 1 സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
തയാറാക്കുന്ന വിധം
അമ്മിക്കല്ലില്‍ മാങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ചതച്ച് എടുക്കുക. അതിലേക്ക് കറിവേപ്പിലയും ഇഞ്ചിയും തേങ്ങയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. വളരെ രുചികരമായ ഈ ചമ്മന്തി ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം വിളമ്പാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും.