ദോശ മാവ് മിച്ചം വന്നോ? നല്ല അടിപൊളി ഉണ്ണിയപ്പം തയാറാക്കാം

വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ക്കായി നല്ല അടിപൊളി സ്‌നാക് സ് ഉണ്ടാക്കാം. അതിനായി കൂടുതല്‍ സാധനങ്ങളൊന്നും ആവശ്യമില്ല. എളുപ്പത്തില്‍ തയാറാക്കുകയും ചെയ്യാം.
രാവിലത്തെ ദോശ മാവ് മിച്ചം വന്നിട്ടുണ്ടെങ്കില്‍ അതുകൊണ്ട് തന്നെ നല്ല കിടിലന്‍ ഉണ്ണിയപ്പം തയാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ ഇഷ്ടമാകും.
ചേരുവകള്‍:
ഒന്നരക്കപ്പ് ദോശമാവ്, അര കപ്പ് ഗോതമ്പ് പൊടി, തേങ്ങ ചിരകിയത് ഒരു കപ്പ്, 2 സ്പൂണ്‍ നെയ്യ്, ശര്‍ക്കരപാനി
തയ്യാറാക്കുന്ന വിധം
ഒന്നരക്കപ്പ് ദോശമാവ് എടുക്കുക, അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. 2 സ്പൂണ്‍ നെയ്യില്‍ തേങ്ങ ചെറുതായി മൂപ്പിച്ചു മുന്‍പു തയാറാക്കിയ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക.
ഇത്തിരി ശര്‍ക്കരപാനിയും ചേര്‍ക്കുക. നന്നായി ഇളക്കി ഉണ്ണിയപ്പം പരുവത്തില്‍ മാവ് കുഴയ്ക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഇടുക. രണ്ട് ഭാഗവും നന്നായി മൊരിച്ചെടുക്കുക. നല്ല അടിപൊളി ഉണ്ണിയപ്പം റെഡി.