സൂപ്പര്‍ ടേസ്റ്റില്‍ ചിക്കന്‍ സമൂസ തയ്യാറാക്കിയാലോ

ഇത് നോമ്പുകാലം. നോമ്പു തുറയ്ക്കായി വീടുകളില്‍ പലതരത്തിലുള്ള വിഭവങ്ങള്‍ തയാറാക്കാറുണ്ട്. ഓരോ ദിവസവും ഓരോ വിഭവങ്ങളാകും ഉണ്ടാക്കുക. വിരുന്നുകാരെ ആകര്‍ഷിക്കാന്‍ ഉതകുന്ന വിഭവങ്ങളാകും മിക്കവാറും വീടുകളില്‍ ഉണ്ടാക്കുന്നത്. അത്തരത്തില്‍ നല്ല അടിപൊളി ടേസ്റ്റില്‍ ചിക്കന്‍ സമൂസ തയ്യാറാക്കിയാലോ
ചേരുവകള്‍
ഉരുളക്കിഴങ്ങ്- 2
സവാള-2
പച്ചമുളക് - 5
വെളുത്തുള്ളി - 5
ഇഞ്ചി- 1 ചെറുത്
എല്ലില്ലാത്ത ചിക്കന്‍ - 5, 6 കഷണങ്ങള്‍
മല്ലിപ്പൊടി - ഒരു ടീസ് പൂണ്‍
മഞ്ഞള്‍ പൊടി - അരടീസ് പൂണ്‍
മസാല പൊടി - അര ടീസ് പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങള്‍ ആക്കി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. എല്ലില്ലാത്ത ചിക്കന്‍ വേവിച്ച് മിക്‌സിയില്‍ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തില്‍ ആക്കുക.
സവാളയും, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് വേണം വഴറ്റാന്‍. വേണമെങ്കില്‍ അല്പം കറിവേപ്പിലയും ചേര്‍ക്കാം. അതില്‍ മഞ്ഞള്‍പൊടി മല്ലിപൊടി എന്നിവ കൂടി ചേര്‍ക്കുക. ഇതില്‍ ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്ത് ഇളക്കുക.
ഇനി സമൂസ ലീഫ് എടുത്ത് അതില്‍ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക.
NB : ലീഫില്‍ നിന്ന് ഫില്ലിങ് പുറത്ത് പോകാതിരിക്കാന്‍ അല്പം മൈദ പൊടി വെള്ളത്തില്‍ മിക്‌സ് ചെയ്ത് തേച്ചാല്‍ മതി
ഇതിനെ എണ്ണയില്‍ വറുത്ത് എടുത്താല്‍ രുചിയേറിയ സമൂസ റെഡി. ഉരുളക്കിഴങ്ങിന്റെ കൂടെ വേണമെങ്കില്‍ അല്പം കാരറ്റ് കൂടി ചേര്‍ക്കാം.
വെജിറ്റബിള്‍ സമൂസ ഉണ്ടാക്കാനും ഇതേ റെസിപ്പി തന്നെയാണ്. ഫില്ലിംഗില്‍ കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, എന്നിവ ചേര്‍ത്താല്‍ മതി.