കറിയുണ്ടാക്കാന്‍ മാത്രമല്ല, വയറും തടിയും കുറയ്ക്കാന്‍ കുമ്പളങ്ങ ബെസ്റ്റ്

കുമ്പളങ്ങ കൊണ്ടുള്ള കറികള്‍ സൂപ്പറാണ്. കുമ്പളങ്ങ മാത്രമല്ല അതിന്റെ ഓടും കറി വെക്കാന്‍ സൂപ്പറാണ്. എന്നാല്‍ പലരും ഇതിന്റെ ഓട് കളയുകയാണ് ചെയ്യുക. ഇതുകൊണ്ടും രുചികരമായ കറികള്‍ ഉണ്ടാക്കാം. കുമ്പളങ്ങ കൊണ്ടുള്ള മോര് കറിയും പുളിശ്ശേരിയും ഓലനുമൊക്കെ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. നിരവധി ആരോഗ്യഗുണങ്ങള്‍ കുമ്പളങ്ങയ്ക്കുണ്ട്.

കുമ്പളങ്ങയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. പരിപ്പ് ചേര്‍ത്തുള്ള കറികള്‍ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കാറുണ്ട്. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയന്‍ കായ് എന്നിങ്ങനെ മൂന്നുതരം കുമ്പളങ്ങയാണ് സാധാരണയായി കാണുന്നത്. ഇതില്‍ നെയ് കുമ്പളങ്ങയാണ് മികച്ചത്.

തടികുറയ്ക്കാനായി കുമ്പളങ്ങ ജൂസായും ചിലര്‍ കഴിക്കാറുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗിക്കാവുന്നതാണ്. കുമ്പളങ്ങ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Related Articles
Next Story
Share it