മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന 137 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു ശക്തിനഗറില്‍ ആസ്പത്രിയോട് അനുബന്ധിച്ചുള്ള സ്വകാര്യ നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ആസ്പത്രിയില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രി ഹോസ്റ്റല്‍ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്.
ഛര്‍ദ്ദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ കോളേജ് ബസുകളില്‍ കയറ്റി നഗരത്തിലെ വിവിധ ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.