കോവിഡ് വ്യാപനം കൈവിടുന്നു; ലോകത്തെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടന്‍ വിമാനപാത അടച്ച് ബ്രിട്ടന്‍

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടന്‍ വിമാനപാത അടയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ, വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം പടരുമെന്നുള്ള ആശങ്കയാണ് യാത്രാ വിലക്കിനു പിന്നിലെന്നും ബ്രിട്ടന്‍ അറിയിച്ചു. യുഎഇയില്‍നിന്നു നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ന് മുതല്‍ നിലവില്‍ വരും. വിലക്ക് നിലവില്‍ വരുന്നതോടെ നിരവധി യാത്രക്കാരെ […]

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടന്‍ വിമാനപാത അടയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ, വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം പടരുമെന്നുള്ള ആശങ്കയാണ് യാത്രാ വിലക്കിനു പിന്നിലെന്നും ബ്രിട്ടന്‍ അറിയിച്ചു.

യുഎഇയില്‍നിന്നു നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ന് മുതല്‍ നിലവില്‍ വരും. വിലക്ക് നിലവില്‍ വരുന്നതോടെ നിരവധി യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കും. അതേസമയം ലണ്ടനില്‍നിന്നു കൂടുതല്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ കഴിയുന്ന ബ്രിട്ടിഷ് പൗരന്മാരോട് നാട്ടിലെത്തണമെങ്കില്‍ നേരിട്ടല്ലാത്ത റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it