കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍
കണ്ണൂര്‍: ഒരു മാസം മുമ്പ് ഏലത്തൂരില്‍ ഷാറൂഖ് സെയ്ഫി എന്ന യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ വെച്ച് വീണ്ടും തീപിടിത്തം. തീ വെച്ചതാണോ എന്ന സംശയവും ബലപ്പെടുന്നു.ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു.പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. ഇന്നലെ രാത്രി കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് ഏതാനും […]

കണ്ണൂര്‍: ഒരു മാസം മുമ്പ് ഏലത്തൂരില്‍ ഷാറൂഖ് സെയ്ഫി എന്ന യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ വെച്ച് വീണ്ടും തീപിടിത്തം. തീ വെച്ചതാണോ എന്ന സംശയവും ബലപ്പെടുന്നു.
ഷര്‍ട്ടിടാത്ത ഒരാള്‍ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു.
പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. ഇന്നലെ രാത്രി കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സംഭവം. പുലര്‍ച്ചെ ഒന്നേകാലിനാണ് തീ കണ്ടതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്നാണ് കരുതിയത്. പാര്‍സല്‍ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു.
കൂടുതല്‍ പുക കണ്ടപ്പോഴാണ് അവര്‍ പോയി നോക്കിയത്. അപ്പോഴാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോള്‍ സൈറന്‍ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തി. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.