കാഞ്ഞങ്ങാട്: ഈ മാസം 10ന് സിവില്‍ ഡിഫന്‍സിന്റെ സംസ്ഥാന തല പാസിംഗ് ഔട്ട് നടത്തുന്നതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് അഗ്നി ശമനസേന തുഴച്ചിലില്‍ പരിശീലം നല്കി. ചിത്താരിപുഴയിലെ കൊത്തിക്കാല്‍ ഭാഗത്ത് കാഞ്ഞങ്ങാട് നിലയത്തിന്റെ കീഴിലെ അംഗങ്ങള്‍ക്കുള്ള തുഴച്ചില്‍ പരിശീലനമാണ് നടന്നത്. മൂന്നു ദിവസങ്ങളിലായാണ് പരിശീലനം. അജാനൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡ് അംഗം ഇബ്രാഹിം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് ഓഫീസര്‍ കെ. വി പ്രഭാകരന്, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ മനോഹരന്, ഓഫീസര്‍മാരായ കെ.ടി ചന്ദ്രന്, ദിലീപ് കുമാര്‍, കെ. കൃഷ്ണരാജ് എന്നിവരാണ് പരിശീലനം നല്‍കിയത്.