ഒടുവില്‍ ലെഫ്. മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു

തളങ്കര: ഒടുവില്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു. 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് കാണാതായ തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി ഒരു സ്മാരകം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നഗരസഭ നിറവേറ്റുന്നു. പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം സ്ഥാപിച്ച ഹാഷിമിന്റെ പേരിലുള്ള സ്മാരക സ്തൂപം 31ന് മൂന്ന് മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ […]

തളങ്കര: ഒടുവില്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹാഷിമിന് സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു. 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് കാണാതായ തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി ഒരു സ്മാരകം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നഗരസഭ നിറവേറ്റുന്നു. പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം സ്ഥാപിച്ച ഹാഷിമിന്റെ പേരിലുള്ള സ്മാരക സ്തൂപം 31ന് മൂന്ന് മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിക്കും. ഹാഷിമിന്റെ ഫോട്ടോ ആലേഖനം ചെയ്ത സ്തൂപമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത മാര്‍ച്ചിന് മുമ്പായി ഇവിടെ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുമെന്ന് അഡ്വ. വി.എം മുനീര്‍ പറഞ്ഞു. മുനീര്‍ രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അധികാരമേറ്റ ഉടനെ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ പേരില്‍ കാസര്‍കോട്ട് ഉചിതമായ ഒരു സ്മാരകം സ്ഥാപിക്കുമെന്ന്. ഹാഷിം എക്കാലവും ഓര്‍ക്കപ്പെടേണ്ടത് അനിവാര്യമാണെന്നും പാക്കിസ്താനെതിരെ ധീരമായി പോരാടി കാണാതായ ഹാഷിമിന്റെ ജീവിതം പുതുതലമുറ പഠിക്കേണ്ടതുണ്ടെന്നും അഡ്വ. വി.എം മുനീര്‍ പറഞ്ഞു. ഒരു സൈനികന്റെ ഓര്‍മ്മക്ക് എന്ന നിലയിലാണ് കായിക ഇനമായ ജിംനേഷ്യം സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നഗരസഭ പുതിയ ബസ് സ്റ്റാന്റില്‍ നിര്‍മ്മിച്ച വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും അന്ന് 4.30ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും.

Related Articles
Next Story
Share it