നസീറിനൊപ്പം തുടങ്ങി ടൊവിനോ വരെ: പൂജപ്പുര രവിയുടെ സിനിമാ ജീവിതം
പൂജപ്പുര രവിയും അരങ്ങൊഴിഞ്ഞു. പ്രേംനസീര്‍ മുതല്‍ ടോവിനോ വരെ സിനിമയിലെ നാലു തലമുറകള്‍ക്കൊപ്പം ഒരേ പോലെ തിളങ്ങി നിന്ന അഭിനേതാവ്. ടൊവിനോ പ്രധാന കഥാപാത്രമായെത്തിയ ഗപ്പിയിലാണ് പൂജപ്പുര രവി അവസാനമായെത്തിയത്. അതിനു ശേഷവും ചില സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അഭിനയിക്കാനായില്ല.1967ലാണ് സിനിമയില്‍ ശ്രദ്ധേയമായ വേഷം കിട്ടിയത്. ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന സിനിമയായിരുന്നു വഴിത്തിരിവായത്. അതിനു ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തി. സത്യന്‍, പ്രേം നസീര്‍, മധു, ജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ […]

പൂജപ്പുര രവിയും അരങ്ങൊഴിഞ്ഞു. പ്രേംനസീര്‍ മുതല്‍ ടോവിനോ വരെ സിനിമയിലെ നാലു തലമുറകള്‍ക്കൊപ്പം ഒരേ പോലെ തിളങ്ങി നിന്ന അഭിനേതാവ്. ടൊവിനോ പ്രധാന കഥാപാത്രമായെത്തിയ ഗപ്പിയിലാണ് പൂജപ്പുര രവി അവസാനമായെത്തിയത്. അതിനു ശേഷവും ചില സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അഭിനയിക്കാനായില്ല.
1967ലാണ് സിനിമയില്‍ ശ്രദ്ധേയമായ വേഷം കിട്ടിയത്. ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന സിനിമയായിരുന്നു വഴിത്തിരിവായത്. അതിനു ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തി. സത്യന്‍, പ്രേം നസീര്‍, മധു, ജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് അങ്ങനെ നാലു തലമുറകള്‍ പൂജപ്പുര രവിക്കൊപ്പം തിരശീലയില്‍ സഞ്ചരിച്ചു. നാടകാഭിനയത്തിലൂടെ സിനിമയിലെക്കെത്തിയ കലാപ്രതിഭ. പൂജപ്പുര രവിയെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്കോടിയെത്തുന്ന നിരവധിയായ കഥാപാത്രങ്ങള്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭയെകൂടി നഷ്ടമായിരിക്കുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ആകാശവാണി റേഡിയോ നാടകത്തിലൂടെയാണ് കലാ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം.
ആകാശവാണി ബാലലോകം നാടകങ്ങളില്‍ സ്ഥിരം ശബ്ദസാന്നിധ്യമായതോടെ അഭിനയിക്കാനുള്ള മോഹമാണ് ഇന്നത്തെ പൂജപ്പുര രവിയിലേക്കുള്ള യാത്രയുടെ തുടക്കം. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എല്‍.പുരത്തിന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തിലഭിനയിച്ചതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് അഭിനയം തന്റെ വഴിയായി തിരഞ്ഞടുക്കുകയായിരുന്നു. നാടക നടന്‍ ആയിരിക്കെ കലാനിലയം കൃഷ്ണന്‍ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. എം. രവീന്ദ്രന്‍ നായര്‍ എന്ന നാമത്തില്‍ നിന്നു പൂജപ്പുര രവിയിലേക്ക്. നാടകരംഗത്ത് നിരവധി രവിമാര്‍ ഉള്ളതിനാല്‍ പേരിനോടു കൂടി സ്ഥലപ്പേര് ചേര്‍ക്കുകയായിരുന്നു.
വേലുത്തമ്പി ദളവ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. സിനിമയില്‍ വേഷം കിട്ടാതെ വന്നതോടെ വീണ്ടും നാടകരംഗത്തേക്ക് തിരികെയെത്തി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പത്തു വര്‍ഷത്തോളം നാടകരംഗത്തു തുടര്‍ന്നു. നെറ്റി നിറയെ ചന്തനക്കുറിയും തമിഴും മലയാളവും ഇടകലര്‍ന്ന സംഭാഷണവുമായി പ്രേക്ഷകരെ ചിരിപ്പിച്ച പൂജപ്പുര രവി ഇനി ഇല്ല.
-ഷാഫി തെരുവത്ത്