നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മുത്തച്ഛന്‍

കണ്ണൂര്‍: മലയാള സിനിമയിലെ മുത്തച്ഛന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രണ്ടുദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും […]

കണ്ണൂര്‍: മലയാള സിനിമയിലെ മുത്തച്ഛന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു.
ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടുദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. കോവിഡ് കാലമായതിനാല്‍ കോറോത്തെ തറവാട്ടില്‍ തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞിരുന്നത്.

ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകള്‍ ഉള്‍പ്പെടെ 22 സിനിമകളില്‍ അഭിനയിച്ചു. 2014ല്‍ അഭിനയിച്ച വസന്തതിന്തെ കനാല്‍ വാഹികലില്‍ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: പരേതയായ ലീല അന്തര്‍ജനം. മക്കള്‍: ദേവകി, ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), യമുന (കൊല്ലം), പി.വി. ഉണ്ണിക്കൃഷ്ണന്‍ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകന്‍ ഗായകന്‍), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്‌കൂള്‍), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനീ അന്തര്‍ജനം.

Related Articles
Next Story
Share it