അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസിനെ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസുദ്യോ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി. ഫിലിപ്പീന്‍സിലാണ് സംഭവം. കോഴിയുടെ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍ പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യന്‍ ബോലോക്ക് ആണ് മരിച്ചത്. കോഴിപ്പോര് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് പോരുകോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയെ ബ്ലേഡ് കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. രക്തക്കുഴല്‍ മുറിഞ്ഞനിലയില്‍ ബോലോക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് […]

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസുദ്യോ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി. ഫിലിപ്പീന്‍സിലാണ് സംഭവം. കോഴിയുടെ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍ പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യന്‍ ബോലോക്ക് ആണ് മരിച്ചത്.

കോഴിപ്പോര് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് പോരുകോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയെ ബ്ലേഡ് കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. രക്തക്കുഴല്‍ മുറിഞ്ഞനിലയില്‍ ബോലോക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ഏഴ് പോരുകോഴികളെയും പണവും പോലീസ് പിടിച്ചെടുത്തു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഗ്രാമത്തില്‍ എത്തിയത്.

രണ്ട് കോഴികള്‍ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് പരസ്പരം ആക്രമിക്കുന്നതാണ് കോഴിപ്പോര്. ഓരോ കോഴിക്കുമായി കാണികള്‍ക്ക് വാതുവെയ്ക്കാം. ഇതാണ് ഇതിലെ പ്രധാന സാമ്പത്തിക ആകര്‍ഷണം. നിയമവിധേയമായി കോഴിപ്പോര് നടത്താന്‍ ഫിലിപ്പീന്‍സില്‍ അനുവാദമുണ്ടെങ്കിലും അനധികൃത കോഴിപ്പോര് പലയിടത്തും വ്യാപകമാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് പല രഹസ്യകേന്ദ്രങ്ങളിലുമാണ് അനധികൃത കോഴിപ്പോര് നടക്കാറുള്ളത്.

നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് മുതല്‍ കോഴിപ്പോരിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്ന് കോഴിപ്പോര് നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

Related Articles
Next Story
Share it