ലഹരിക്കെതിരെ പോരാട്ടം; എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രഘുനാഥന്‍ നടത്തിയത് 1200 ലധികം ക്ലാസുകള്‍

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിലൂടെ പോരാടുന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മാതൃകയാകുന്നു. ലഹരിക്കെതിരെ 1200 ലധികം ബോധവല്‍ക്കരണ ക്ലാസ് നടത്തിയ എക്‌സൈസ് പ്രിവന്റീവ് ചായ്യോത്തെ എന്‍.ജി. രഘുനാഥനാണ് എക്‌സൈസിന് അഭിമാനമാകുന്നത്. ലഹരി വിരുദ്ധ ദിനത്തില്‍ മാത്രം 12 ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നടത്തിയത്. ലഹരി വിമുക്ത മിഷന്‍ വിമുക്തിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ രഘുനാഥന്‍ ഒന്നര പതിറ്റാണ്ടുകാലത്തിനിടയില്‍ 1200 ലധികം ബോധവല്‍ക്കരണ പ്രഭാഷണങ്ങളാണ് നടത്തിയത്. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ. യു. പി.സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ […]

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിലൂടെ പോരാടുന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മാതൃകയാകുന്നു. ലഹരിക്കെതിരെ 1200 ലധികം ബോധവല്‍ക്കരണ ക്ലാസ് നടത്തിയ എക്‌സൈസ് പ്രിവന്റീവ് ചായ്യോത്തെ എന്‍.ജി. രഘുനാഥനാണ് എക്‌സൈസിന് അഭിമാനമാകുന്നത്. ലഹരി വിരുദ്ധ ദിനത്തില്‍ മാത്രം 12 ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നടത്തിയത്. ലഹരി വിമുക്ത മിഷന്‍ വിമുക്തിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ രഘുനാഥന്‍ ഒന്നര പതിറ്റാണ്ടുകാലത്തിനിടയില്‍ 1200 ലധികം ബോധവല്‍ക്കരണ പ്രഭാഷണങ്ങളാണ് നടത്തിയത്. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ. യു. പി.സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുട്യൂബ് ചാനലിലും സ്‌കൂള്‍ ആകാശവാണിയിലും ബോധ വല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത രഘുനാഥന്‍ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജ് എന്‍.എസ്.എസ്. യൂനിറ്റ്, വനിതാ ശിശു വികസന വകുപ്പ്, തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും നിരവധി സംഘടനകളുടെ പരിപാടികളിലും ലഹരിവിരുദ്ധ ദിനത്തില്‍ ഗൂഗിള്‍ മീറ്റിലൂടെ ക്ലാസെടുത്തു. 2001 ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസറായാണ് രഘുനാഥന്‍ സേവനമാരംഭിച്ചത്. 2007 ല്‍ വകുപ്പിന്റെ സദ് സേവനാ പുരസ്‌കാരം നേടി. 2016 ജനുവരിയില്‍ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ അംഗീകാരം നേടി. ജില്ലാ പഞ്ചായത്തിന്റേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിരുന്നു. ഭാര്യ: സുനിത. മക്കള്‍: ഡോ. അപര്‍ണ(എ.കെ.ജി. ആസ്പത്രി കണ്ണൂര്‍), അര്‍ജുന്‍ (ഡിഗ്രി വിദ്യാര്‍ത്ഥി).

Related Articles
Next Story
Share it