ചെറുപുഴയില്‍ അമ്പതുകാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയല്‍വാസി ഒളിവില്‍
ചെറുപുഴ: ചെറുപുഴയില്‍ അമ്പതുകാരനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. ചെറുപുഴ കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ അയല്‍വാസിയായ വാടാതുരുത്തേല്‍ ടോമിയാണ് ബേബിയെ വെടിവെച്ചത്. ബേബിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചെറുപുഴ സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ബേബിയും ടോമിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വെടിവെപ്പും നടന്നത്. ഒളിവില്‍ […]

ചെറുപുഴ: ചെറുപുഴയില്‍ അമ്പതുകാരനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. ചെറുപുഴ കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയാണ് വെടിയേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ അയല്‍വാസിയായ വാടാതുരുത്തേല്‍ ടോമിയാണ് ബേബിയെ വെടിവെച്ചത്. ബേബിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചെറുപുഴ സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ബേബിയും ടോമിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വെടിവെപ്പും നടന്നത്. ഒളിവില്‍ കഴിയുന്ന ടോമിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.