ഊര്‍ജ്ജസംരക്ഷണത്തിന്റെ മാനദണ്ഡങ്ങള്‍ പരിചയപ്പെടുത്തി ഫിക്കിയുടെ റീട്ടെയിലര്‍ ട്രെയിനിംഗ് പ്രോഗ്രാം ശ്രദ്ധേയമായി

കാസര്‍കോട്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി (ഫിക്കി), ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കെറ്റ, ഡാറ്റ എന്നിവയുടെ സഹകരണത്തോടെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഊര്‍ജ്ജസംരക്ഷണത്തിന്റെ മാനദണ്ഡങ്ങളും ലേബലിംഗും സംബന്ധിച്ച് റീട്ടെയിലര്‍ ട്രെയിനിംഗ് പ്രോഗ്രാം നടത്തി. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം […]

കാസര്‍കോട്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി (ഫിക്കി), ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കെറ്റ, ഡാറ്റ എന്നിവയുടെ സഹകരണത്തോടെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഊര്‍ജ്ജസംരക്ഷണത്തിന്റെ മാനദണ്ഡങ്ങളും ലേബലിംഗും സംബന്ധിച്ച് റീട്ടെയിലര്‍ ട്രെയിനിംഗ് പ്രോഗ്രാം നടത്തി. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എനര്‍ജി എഫിഷിയന്‍സി മേധാവി ജോണ്‍സണ്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ചു.
ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ലാഭത്തെക്കുറിച്ചും ചെലവ് ചുരുക്കുന്ന വിവിധ സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങളുടെ നേട്ടങ്ങളെ കുറിച്ചും വിവിധ സെഷനുകള്‍ നടന്നു.
എനര്‍ജി ഓഡിറ്റര്‍ സുരേഷ് ബാബു, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ്, കെറ്റ ജന.കണ്‍വീനര്‍ രാജീവ് പള്ളിപ്പുറം, ഡാറ്റ നിര്‍വ്വാഹക സമിതി അംഗം ഗിരീഷ് നായക്ക് സംസാരിച്ചു. ഫിക്കി റിസോര്‍സ് കണ്‍സര്‍വേഷന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ എം.എന്‍. ഗിരീഷ് സ്വാഗതവും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it