സ്വര്‍ണ്ണവില മേലോട്ട് മേലോട്ട്!

നാള്‍തോറും കുതിച്ചുയരുകയാണ് സ്വര്‍ണ്ണവില. ബുധനാഴ്ച (08.10.2025) കഴിഞ്ഞ് വ്യാഴാഴ്ച പിറന്നപ്പോള്‍ പവന് വില 90880 രൂപയായി പോലും. വധുവിനെ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്താതെ വിവാഹം നടക്കുമോ ഇക്കാലത്ത്?

'സര്‍വേ ഗുണ കാഞ്ചനമാശ്രയന്തി' -എല്ലാ ഗുണങ്ങളും സ്വര്‍ണത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഒരു മഹാകവി ഉപദേശിച്ചത്; 'ഹിരണ്യമേവ ആര്‍ജ്ജയാ' (സ്വര്‍ണം സമ്പാദിക്കുക) എന്ന്.

നാള്‍തോറും കുതിച്ചുയരുകയാണ് സ്വര്‍ണ്ണവില. ബുധനാഴ്ച (08.10.2025) കഴിഞ്ഞ് വ്യാഴാഴ്ച പിറന്നപ്പോള്‍ പവന് വില 90880 രൂപയായി പോലും.

വധുവിനെ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്താതെ വിവാഹം നടക്കുമോ ഇക്കാലത്ത്? പണ്ട് ത്രേതായുഗത്തിലെ കാര്യം വാത്മീകി രേഖപ്പെടുത്തിയിട്ടുണ്ട് രാമായണത്തില്‍. സ്വയംവരവേളയില്‍ ജനക മഹാരാജാവ് മകളായ സീതയെ അണിയിച്ച സ്വര്‍ണാഭരണങ്ങളുടെ കണക്ക്.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ പാടിയത്: 'സ്വര്‍ണ്ണ വര്‍ണ്ണത്തെ പൂണ്ട മൈഥിലി മനോഹരി/സ്വര്‍ണ്ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദം/വന്നുടന്‍ നേത്രോല്‍പല മാലയും ഇട്ടാള്‍ മുന്നേ/പിന്നാലെ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍' കന്യാധനമായി ജനകന്‍ എന്തെല്ലാം നല്‍കി എന്നും പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കൊതി പണ്ടേ ഉണ്ടായിരുന്നു.

ഒട്ടും കുറയാതെ ഇന്നും തുടരുന്നു. സ്വര്‍ണ്ണവില നാള്‍തോറും കുതിച്ചു കയറാതെ ഇരിക്കുന്നതെങ്ങനെ?

ഇരുമ്പിനെ സ്വര്‍ണമാക്കുന്ന വിദ്യ ശാങ്കര സ്മൃതിയില്‍ വിവരിച്ചിട്ടുണ്ട്. സര്‍വ്വജ്ഞന്‍ എന്ന് വാഴ്ത്തപ്പെടുന്ന ആദിശങ്കരാചാര്യരുടെ രചനയാണത്രെ.

യോഗിയുടെ മലവും മൂത്രവും ശേഖരിക്കുക; അത് ഉപയോഗിച്ച് ഇരുമ്പ് കട്ടിയെ തേച്ച് മിനുക്കുക. ഇരുമ്പ് സ്വര്‍ണ്ണമായി മാറും -ശാങ്കര സ്മൃതി -9.3.8. യോഗാഭ്യാസം പഠിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് സാധിക്കും എന്ന് ധരിക്കരുത്. ബ്രാഹ്മണ യോഗിക്ക് മാത്രമുള്ള സിദ്ധിയാണിത്.

സ്മൃതിവാക്യം വിശ്വസിച്ച് അബദ്ധത്തില്‍ ചെന്ന് ചാടരുത്.

ഇരുമ്പ് കട്ട മല-മൂത്രങ്ങളാല്‍ തേച്ചു മിനുക്കി പൊതിഞ്ഞുകെട്ടി പണയം വയ്ക്കാനോ വില്‍ക്കാനോ കൊണ്ടുപോയാല്‍ തട്ടിപ്പിന് ശ്രമിച്ചു എന്ന് ആരോപിച്ച് പിടിച്ച് അകത്താക്കും.

സ്മൃതി പ്രമാണം ഉദ്ധരിച്ചാല്‍ ഒന്നും കുറ്റമുക്തനാവുകയില്ല.

ശാങ്കരസ്മൃതി വിധിച്ചിട്ടുള്ള മറ്റൊന്ന് ചെയ്താലോ? യോഗി മുഷ്ടിചുരുട്ടി മസ്തകത്തില്‍ ഒരു ഇടി കൊടുത്താല്‍ മദയാനയും സിംഹവും തല്‍ക്ഷണം ചത്തുവീഴും. (ശാങ്കരസ്മൃതി 9.3.23).

ആന നേര്‍ക്കുനേരെ കുതിച്ചു വരുമ്പോള്‍ യോഗാഭ്യാസിയല്ലേ എന്ന അഹന്തയോടെ മുഷ്ടിചുരുട്ടി നിന്നാല്‍!

Related Articles
Next Story
Share it