കാസര്‍കോട്: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉറുദു ഉപന്യാസം, കവിതാ രചന എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ നാസ്.
‘കേരള കെ മൗജൂദ ഹാലത്ത്’ എന്ന വിഷയത്തില്‍ ഉപന്യാസത്തില്‍ തിളങ്ങിയപ്പോള്‍ ‘ആര്‍സൂ’ എന്ന വിഷയമാണ് കവിതാ രചനയില്‍ നാസിന് ഒന്നാം സ്ഥാനം നേടി കൊടുത്തത്. യു.പി ക്ലാസുകളില്‍ ഉറുദു പഠിച്ച പരിചയം മാത്രം കൈമുതലാക്കി നേടിയ വിജയത്തിന് പത്തരമാറ്റ് പകിട്ടായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഉറുദു കവിതാരചനയില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി സഹോദരി ഫര്‍ഹ നര്‍ഗീസും ഉദുമ ഗവ ഹയര്‍.സെക്കന്‍ഡറി സ്കൂളിന് അഭിമാനമായി. മാങ്ങാട് സ്വദേശി അബ്ദുല്‍ സലാമിന്റെയും സുലൈഖ മാഹിന്റെയും മക്കളാണ്.